ശ്രീകൂടൽമാണിക്യ തിരുവുത്സവം;കൊടിപ്പുറത്ത് വിളക്കിന് ആയിരങ്ങൾ..
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ച് കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ മഴയുടെ ആശങ്കക്കൾക്കിടയിലും ആയിരങ്ങൾ. ശ്രീകോവിലില്‍ നിന്നും ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ദിനത്തിലാണ്. ഉത്സവാറാട്ടുകഴിഞ്ഞ് അകത്തേയ്ക്ക് എഴുന്നള്ളിച്ചാല്‍ പിന്നെ ഭഗവാന്റെ തിടമ്പ് പുറത്തേയ്ക്കെഴുന്നള്ളിക്കുന്നത് പിറ്റേവര്‍ഷം കൊടിപ്പുറത്ത് വിളക്കിനാണ്.വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്ക് ശ്രീകോവിലിന്റെ തെക്കുഭാഗത്ത് മാതൃക്കല്‍ ബലി നടന്നു. സപ്തമാതൃക്കള്‍ക്കരികെ മാത്യക്കല്‍ ദര്‍ശനത്തിനായി ഇരുത്തിയ ഭഗവാനെ വണങ്ങാന്‍ ഒട്ടേറെ ഭക്തജനങ്ങള്‍ എത്തിയിരുന്നു. തുടര്‍ന്ന് കുത്തുവിളക്കുകളുടെ അകമ്പടിയോടെ കോലത്തിലുറപ്പിച്ച ഭഗവത് തിടമ്പ് പുറത്തേയ്ക്കെഴുന്നള്ളിച്ച ഭഗവാനെ ഭക്തജനങ്ങള്‍ തൊഴുകൈയ്യോടെ വണങ്ങി. തുടര്‍ന്ന് സ്വന്തം ആനയായ മേഘാര്‍ജ്ജുനന്റെ ശിരസ്സിലേറി രണ്ടാനകളുടെ അകമ്പടിയോടെ ദേവന്‍ ആചാരപ്രകാരമുള്ള പ്രദക്ഷിണങ്ങള്‍ പൂര്‍ത്തിയാക്കി. നാല് പ്രദക്ഷിണം കഴിഞ്ഞ് അഞ്ചാമത്തെ പ്രദക്ഷിണത്തില്‍ കൂത്തമ്പലത്തിന്റേയും ക്ഷേത്രകെട്ടിന്റേയും തെക്കുഭാഗത്തായി വിളക്കാചാരം നടന്നു. തുടര്‍ന്ന് 11 ആനകളെ അണിനിരത്തി ഉത്സവത്തിലെ ആദ്യത്തെ വിളക്കെഴുന്നള്ളിപ്പ് നടന്നു. പെരുവനം സതീശന്‍ മാരാര്‍ മേളത്തിന് പ്രമാണം വഹിച്ചു.