കൂടൽമാണിക്യ ക്ഷേത്രോൽസവം;പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി…
ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് പാറേമക്കാവ് കാശിനാഥൻ ശിരസിലേറ്റി. തുടർന്ന് ഉള്ളാനകളുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ കലാനിലയം ഉദയൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ പഞ്ചാരിമേളത്തിൻ്റെ പതികാലം ഉയർന്നു. തുടർന്ന് രണ്ടും മൂന്നും കാലങ്ങൾ തെക്കുഭാഗത്തും നാലും അഞ്ചും കാലങ്ങൾ പടിഞ്ഞാറെ നടപ്പുരയിലും കൊട്ടി തീർത്തു.തുടർന്ന് കുലീപിനി തീർത്ഥകരയിലൂടെ ചെമ്പട കൊട്ടി കിഴക്കേ നടപ്പുരയിലെത്തി തിരുകലാശം നടത്തിയതോടെ ആദ്യ ശീവേലി എഴുന്നള്ളത്തിന് സമാപനമായി.മഴ മാറി നിന്നതോടെ ആയിരങ്ങളാണ് ആദ്യ ശീവേലിക്ക് എത്തിയത്.
നാളത്തെ (മേയ് 15 ഞായറാഴ്ച ) പരിപാടികൾ
രാവിലെ 8.30 മുതൽ ശീവേലി
പഞ്ചാരി മേളം
പ്രമാണം : കിഴക്കൂട്ട് അനിയൻ മാരാർ
ഉച്ചക്ക് 2 മുതൽ 2.30 വരെ തിരുവാതിരക്കളി
അവതരണം: ദേവകി സംഘം
2.30 മുതൽ 3.30 വരെ ഭരതനാട്യം
അവതരണം : നൃത്തകലാ വേദി നൃത്ത നൃതൃങ്ങൾ
3.30 മുതൽ 4.30 വരെ
ഭരതനാട്യക്കച്ചേരി
അവതരണം : കുമാരി വൈഗ കെ സജീവ്
4.30 മുതൽ 5.30 വരെ
ഭരതനാട്യം
അവതരണം : പത്മപ്രിയ & ഗ്രൂപ്പ്
5.30 മുതൽ 6.30 വരെ നൃത്ത ശിൽപം
അവതരണം : സമ്പൂർണ്ണ രാമായണം : കലാ ക്ഷേത്ര ഡാൻസ് സെന്റർ&മ്യൂസിക് ലെണിംഗ് സെന്റർ , മാള
വൈകീട്ട് 6.30 മുതൽ 9 വരെ കർണ്ണാടക സംഗീതം
അവതരണം : എസ്. മഹതി
രാത്രി 9.00 മുതൽ 10.30 വരെ സത്രിയ നൃത്തം
മൃദുസ്മിത ദാസ് ബോറയും സംഘവും (ഗുഹാഹത്തി)
രാത്രി 12 മുതൽ കഥകളി
ദുര്യോധനവധം
കുലീപിനി തീർത്ഥമണ്ഡപത്തിൽ
വൈകീട്ട് 5.30 ന്
പാഠകം
അവതരണം: നാരായണൻ നമ്പ്യാർ
6.30 ന് കുറത്തിയാട്ടം
സന്ധ്യാ വേലപന്തലിൽ
ശീവേലിക്കു ശേഷം ഓട്ടൻതുള്ളൽ
അവതരണം : രാജീവ് വെങ്കിടങ്
വൈകീട്ട് 4.30 മുതൽ സോപാന സംഗീതം