കരുവന്നൂർ പുഴയെ വീണ്ടെടുക്കാനുള്ള നടപടികളുമായി ഇരിങ്ങാലക്കുട നഗരസഭ; ആദ്യ ദിനത്തിൽ നീക്കം ചെയ്തത് 350 ലോഡ് വരുന്ന ചെളിയും അവശിഷ്ടങ്ങളും..
ഇരിങ്ങാലക്കുട: 2018, 19 വർഷങ്ങളിലെ പ്രളയം മൂലം ഒഴുക്ക് നഷ്ടപ്പെട്ട കരുവന്നൂർ പുഴയിലെ ചെളിയും അവശിഷ്ടങ്ങളും നീക്കാൻ ചെയ്യാൻ നടപടികളുമായി നഗരസഭ. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഇറിഗേഷൻ വകുപ്പുമായി കൈകോർത്താണ് പുഴയെ വീണ്ടെടുക്കുന്നത്.ആദ്യ ദിനത്തിൽ 320 ലോഡ് ചെളിയും അവശിഷ്ടങ്ങളുമാണ് നീക്കം ചെയ്തത്. നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി കരുവന്നൂർ പുഴ ഡിസിൽറ്റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ എം മുഹമ്മദ് അനസ് പദ്ധതി വിശദീകരിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൻ പാറേക്കാടൻ, സി സി ഷിബിൻ, അഡ്വ ജിഷ ജോബി എന്നിവർ സംസാരിച്ചു .വാർഡ് കൗൺസിലർ നസീമ കുഞ്ഞുമോൻ സ്വാഗതവും ഹെൽത്ത് സൂപ്രവൈസർ കെ എം സൈനുദ്ദീൻ നന്ദിയും പറഞ്ഞു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവർസീയർ സിജിൻ ടി എസ്, അക്കൗണ്ടൻ്റ് നിത്യ എന്നിവർ ശുചീകരണ പ്രവൃത്തികൾക്ക് നേത്യത്വം നല്കി. കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.