അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിന് ടൂറിസം മേഖലയിൽ അനന്ത സാധ്യതകൾ: സന്തോഷ് ജോർജ് കുളങ്ങര

അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിന് ടൂറിസം മേഖലയിൽ അനന്ത സാധ്യതകൾ: സന്തോഷ് ജോർജ് കുളങ്ങര

കൊടുങ്ങല്ലൂർ: കേരളത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിനെ മാറ്റുവാൻ സാധിക്കുമെന്ന് സംസ്ഥാന പ്ലാനിങ്ങ് ബോർഡ് മെമ്പർ സന്തോഷ് ജോർജ് കുളങ്ങര. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യ്ക്കൊപ്പം മുനയ്ക്കൽ ഡോൾഫിൻ ബീച്ച് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഏറ്റവും കൂടുതൽ കടൽ തീരമുള്ളതും ദിനംപ്രതി ആയിരങ്ങൾ വന്ന് പോകുന്നതുമാണ് അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്. ഇവിടെ പ്രാദേശിക സഞ്ചാരികൾക്കൊപ്പം ദേശീയ, വിദേശ ടൂറിസ്റ്റുകളെയും ആകർഷിക്കാനുള്ള പദ്ധതികളും അവരെ സ്വീകരിക്കുവാനുള്ള മാനസിക പക്വതയും ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശീധരൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ നജ്മൽ സക്കീർ, പി കെ അസീം, അംബിക ശിവപ്രിയ, വാർഡ് മെമ്പർമാരായ തമ്പി ഇ കണ്ണൻ, സുമിത ഷാജി തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

Please follow and like us: