മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പുല്ലൂർ സ്വദേശിനിയായ മാതാവിനെ കുറ്റക്കാരിയെന്നു കണ്ടെത്തി.
ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കു
ശ്രമിച്ച കേസിലെ പ്രതിയും മാതാവുമായ പുല്ലൂർ ഊരകം പൂത്തുപറമ്പിൽ ജിതേഷ് ഭാര്യ അമ്പിളി(34) യെ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രാജീവ് കെ എസ് കുറ്റക്കാരിയെന്നു കണ്ടെത്തി. ശിക്ഷാവിധി പറയുന്നതിനായി 2022 മെയ് 17 ലേക്ക്
വച്ചു. കുടുംബകലഹത്ത തുടർന്ന് അമ്പിളി 2014 എപ്രിൽ 11ന് രാത്രി 7.30ന് വീടിനടുത്തുളള കിണറ്റിൽ ലക്ഷ്മി (4), ശ്രീഹരി (ഒന്നര വയസ്സ്) എന്ന മക്കളെ എറിഞ്ഞു കൊലപ്പെടുത്തുകയും കിണറ്റിൽ ചാടി ആത്മഹത്യക്കു ശ്രമിക്കുകയുമായിരുന്നു.
ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്പെക്ടർ ടി ജി ദിലീപ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ ആർ മധു ,ടി എസ് സിനോജ് എന്നിവരാണ് കേസിൻ്റെ അന്വേഷണം നടത്തിയത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി, എന്നിവർ ഹാജരായി.