ഭക്ഷ്യസുരക്ഷാ പദ്ധതി; വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ പരിശോധനകൾ തുടരുന്നു; ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എട്ട് സ്ഥാപനങ്ങളെ കണ്ടെത്തി; 13 സ്ഥാപനങ്ങൾക്ക് നോട്ടീസ്…

ഭക്ഷ്യസുരക്ഷാ പദ്ധതി; വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ പരിശോധനകൾ തുടരുന്നു; ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എട്ട് സ്ഥാപനങ്ങളെ കണ്ടെത്തി; 13 സ്ഥാപനങ്ങൾക്ക് നോട്ടീസ്…

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എട്ട് സ്ഥാപനങ്ങളെ കണ്ടെത്തി.ഭക്ഷ്യവിഷബാധ തടയുന്നതിന് സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും കരൂപ്പടന്ന, മുസാഫിരിക്കുന്ന്, പെഴുംകാട്, കോണത്ത്കുന്ന്, വെള്ളാങ്ങല്ലൂർ സെൻ്റർ എന്നിവടങ്ങളിലെ ബാർ ഹോട്ടലുകൾ,ബേക്കറികൾ, ടീ ഷോപ്പുകൾ, മീൻ തട്ടുകൾ, സ്‌റ്റേഷണറി കടകൾ, പെറ്റ് ഷോപ്പുകൾ, ഫുഡ് പ്രോസ്സസ്സിംഗ് യൂണിറ്റുകൾ എന്നിവടങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തിയത്. പരിശോധനയിൽ പഴകിയ എണ്ണ ഉപയോഗിക്കുന്ന രണ്ട് സ്ഥാപനങ്ങളെയും വ്യത്തിഹീനമായി പ്രവർത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളെയും ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നെസ്സ് ഇല്ലാതെ പ്രവർത്തിക്കുന്ന നാല് സ്ഥാപനങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. രണ്ട് സ്ഥാപനങ്ങളിൽ നിന്ന് കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.ആകെ 22 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.13 എണ്ണത്തിന് നോട്ടീസ് നല്കുകയും 5000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ എ അനിൽകുമാർ, ജൂനിയർ എച്ച്ഐ മാരായ എസ് ശരത്കുമാർ, എം എം മദീന, കെ എസ് ഷിഹാബുദ്ദീൻ, പഞ്ചായത്ത് ഉദ്യോഗസ്ഥൻ സനൽ സുകുമാരൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.പരിശോധനകൾ തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ ഋഷി അറിയിച്ചു.

Please follow and like us: