കൂടൽമാണിക്യ ക്ഷേത്രത്തിലെ നവീകരിച്ച പടിഞ്ഞാറെ ഗോപുരം ദേവസ്വത്തിന് സമർപ്പിച്ചു; നവീകരണം പൂർത്തിയായത് 58 ലക്ഷം രൂപ ചിലവിൽ …
ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പടിഞ്ഞാറെ ഗോപുരം നവീകരണം പൂർത്തീകരിച്ച് സംഗമശന് സമർപ്പിച്ചു.പടിഞ്ഞാറെ ഗോപുരം നവീകരണ സമിതിയുടെ ആഭിമുഖ്യത്തിൽ 58 ലക്ഷം രൂപ ചിലവിൽ പഴമയുടെ പ്രൗഡി നഷ്ടപ്പെടാതെ പൂർണ്ണമായും തേക്ക് തടിയിൽ വാസ്തുവിദഗ്ധൻ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മേൽനോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. വൈകീട്ട് 6 ന് കൂടൽമാണിക്യം മേഘാർജ്ജുനൻ പടിഞ്ഞാറെ നട തുറന്നതോടൊയാണ് സമർപ്പണ ചടങ്ങുകൾ ആരംഭിച്ചത്.തുടർന്ന് നടന്ന ചടങ്ങിൽ തന്ത്രിമാർ ഭദ്രദീപം കൊളുത്തി. ദേവസ്വം ചെയർമാൻ പ്രദീപ്മേനോൻ ഉദ്ഘാടനം ചെയ്തു.നവീകരണസമിതി പ്രസിഡണ്ട് അയ്യപ്പൻ പണിക്കവീട്ടിൽ അധ്യക്ഷനായിരുന്നു. രക്ഷാധികാരികളായ കെ എൻ മേനോൻ, ചന്ദ്രമോഹൻ മേനോൻ, ഇ എസ് ആർ മേനോൻ എന്നിവർ ചേർന്ന് ഗോപുരം ദേവസ്വത്തിന് സമർപ്പിച്ചു. സമിതി സെക്രട്ടറി മനോജ് കല്ലിക്കാട്ട് റിപ്പോർട്ടും ട്രഷറർ കെ കൃഷ്ണദാസ് കണക്കുകളും അവതരിപ്പിച്ചു. തന്ത്രിമാരായ പത്മനാഭൻ നമ്പൂതിരി, കെ പി രാമൻ നമ്പൂതിരി, സി എൻ നാരായണൻ നമ്പൂതിരി, എ ആർ സുബ്രമണ്യൻ നമ്പൂതിരി, ത്രിവിക്രമൻനമ്പൂതിരി, പരികർമ്മി മണക്കാട് പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി, വാസ്തുവിദഗ്ധൻ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി ,ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ ജി അജയകുമാർ, കെ എ പ്രേമരാജൻ, കെ ജി സുരേഷ്, എ വി ഷൈൻ, അഡ്മിനിസ്ട്രേറ്റർ എം സുഗീത എന്നിവർ ആശംസകൾ നേർന്നു. ഗോപുരത്തിൻ്റെ നിർമ്മാണത്തിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു. സമിതി ജോ. സെക്രട്ടറി പി എസ് ജയശങ്കർ സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ നളിൻ ബാബു എസ് മേനോൻ നന്ദിയും പറഞ്ഞു.