ശ്രീകൂടൽമാണിക്യം ദേവസ്വത്തിൻ്റെ ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം പദ്ധതിയുടെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി;സമൂഹത്തിൽ ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആയുർവേദത്തിൻ്റെ പ്രാധാന്യം വർധിച്ച് വരികയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു..

ശ്രീകൂടൽമാണിക്യം ദേവസ്വത്തിൻ്റെ ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം പദ്ധതിയുടെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി;സമൂഹത്തിൽ ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആയുർവേദത്തിൻ്റെ പ്രാധാന്യം വർധിച്ച് വരികയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു..

ഇരിങ്ങാലക്കുട: ആധുനിക ജീവിത ശൈലിയെ തുടർന്ന് സമൂഹത്തിൽ രോഗങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രകൃതിയോടിണങ്ങുന്ന ശാസ്ത്രമായ ആയുർവേദത്തിൻ്റെ പ്രസക്തി വർധിച്ച് വരികയാണെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ശ്രീ സംഗമേശ്വര ആയുർവ്വേദ ഗ്രാമത്തിൻ്റെ ഭാഗമായി കൊട്ടിലാക്കൽ ടൂറിസം ബിൽഡിംഗിൽ ആരംഭിക്കുന്ന ഒ പി വിഭാഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിൽ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് ആവശ്യക്കാർ ഏറെയാണെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ ദേവസ്വം ചെയർമാൻ യു പ്രദീപ്മേനോൻ അധ്യക്ഷത വഹിച്ചു.ആയുർവ്വേദ ഗ്രാമത്തിൻ്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്ക് സഹായം നല്കിയ തോട്ടപ്പിള്ളി വേണുഗോപാലമേനോൻ, മനോജ്കുമാർ രാധാക്യഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് കോ- ഓപ്പറ്റേീവ് സൊസൈറ്റി പ്രസിഡണ്ട് സി വി രവി, നഗരസഭ കൗൺസിലർമാരായ കെ ആർ വിജയ, സന്തോഷ് ബോബൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ കെ ജി അജയ്കുമാർ, എ വി ഷൈൻ, കെ എ പ്രേമരാജൻ, കെ ജി സുരേഷ് എന്നിവർ സംസാരിച്ചു.ആയുർവ്വേദ ഗ്രാമം ഡയറക്ടർ ഡോ. കേസരി മേനോൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത നന്ദിയും പറഞ്ഞു.

Please follow and like us: