ഇരുപത്തിയൊന്നര ലിറ്റർ വിദേശമദ്യവുമായി കല്ലൂർ സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ…

ഇരുപത്തിയൊന്നര ലിറ്റർ വിദേശമദ്യവുമായി കല്ലൂർ സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ…

ഇരിങ്ങാലക്കുട: വീടിനെ ബാറാക്കി മാറ്റിയ മധ്യവയസ്കൻ അറസ്റ്റിൽ.കല്ലൂർ തറയിൽ വീട്ടിൽ രജി (51 )എന്നയാളെയാണ് ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറും സംഘവവും പിടികൂടിയത്. ഇരുപത്തിയൊന്നര ലിറ്റർ വിദേശമദ്യമാണ് പ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. പുലർച്ചെ മുതൽ വീട്ടിൽ ബാർ പോലെ വില്പന നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ. മണികണ്ഠൻ,പ്രിവന്റീവ് ഓഫീസർ സി ബി ജോഷി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വത്സൻ കെ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ടി ആർ, സുഭാഷ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് നടപടികൾക്ക് നേത്യത്വം നല്കിയത്.

Please follow and like us: