” രഹാന മറിയം നൂർ” ഇന്ന് വൈകീട്ട് (മെയ് 6 ) 6.30 ന് ഓർമ്മ ഹാളിൽ…
ഇരിങ്ങാലക്കുട: കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച ബംഗ്ളാദേശി ചിത്രമായ ‘ രഹാന മറിയം നൂർ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.ബംഗ്ളാദേശിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അധ്യാപികയായ രഹന ,കോളേജിൽ വച്ച് ഒരു സംഭവത്തിന് സാക്ഷിയാകുന്നു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥിനിക്കും തൻ്റെ ആറ് വയസ്സുകാരിയായ മകൾക്കും വേണ്ടി 36 കാരിയായ രഹാന നടത്തുന്ന പോരാട്ടങ്ങളാണ് 107 മിനിറ്റുള്ള ചിത്രം പറയുന്നത്.94 മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം, 2022 ലെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടനചിത്രം കൂടിയായിരുന്നു.പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്..