കെ റെയിലിനെതിരെ കേരള കോൺഗ്രസ്സ് ധർണ്ണ ; പദ്ധതിയിലുടനീളം നിഗൂഡതയെന്ന് തോമസ് ഉണ്ണിയാടൻ..

കെ റെയിലിനെതിരെ കേരള കോൺഗ്രസ്സ് ധർണ്ണ ; പദ്ധതിയിലുടനീളം നിഗൂഡതയെന്ന് തോമസ് ഉണ്ണിയാടൻ..

ഇരിങ്ങാലക്കുട: : കേരളത്തെ തകർത്ത് തരിപ്പണമാക്കുന്ന അഴിമതി ലക്ഷ്യമാക്കി കൊണ്ടുള്ള കെ റെയിൽ പദ്ധതിയിലുടനീളം നിഗൂഢതയാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.കെ റെയിൽ വേണ്ട കേരളം മതി മുദ്രവാക്യവുമായി കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി കല്ലേറ്റുംകര വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡി പി ആർ ഉൾപ്പെടെ പലതിലും അവ്യക്തതയാണ്. പാരിസ്ഥിതികമായും സാമ്പത്തികമായും കേരളം തകർന്നാലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നത് ദുർവാശിയാണെന്നും ഉണ്ണിയാടൻ പറഞ്ഞു. പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ സിജോയ് തോമസ്, പി.ടി.ജോർജ്, സേതുമാധവൻ, ഷൈനി ജോജോ, ഫെനി എബിൻ, ഡെന്നീസ് കണ്ണംകുന്നി, മാഗി വിൻസെന്റ്, ജോബി മംഗലൻ, തുഷാര ബിന്ദു, അജിത സദാനന്ദൻ, പി.എൽ.ജോർജ്, ഫിലിപ്പ്, എൻ.ഡി.പോൾ എന്നിവർ പ്രസംഗിച്ചു.

Please follow and like us: