കൊടുങ്ങല്ലൂർ ബൈപ്പാസിൽ മാരക മയക്കുമരുന്നുമായ ഹാഷിഷ് ഓയിലുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ..
കൊടുങ്ങല്ലൂർ: അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ കൊടുങ്ങല്ലൂർ ബൈപ്പാസിൽ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം ദേശീയ പാതയിൽ കൊടുങ്ങല്ലൂർ ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കൊടുങ്ങല്ലൂർ പടാകുളം പുളിക്കൽ വീട്ടിൽ അരുൺ (27),കൊടുങ്ങല്ലുർ അസ്മാബി കോളേജിന് അടുത്ത് കാരെപ്പറമ്പിൽ ആദർശ് (21)എന്നിവരെ ഒരു കിലോഗ്രാം ഹാഷിഷ് ഓയിലുമായി
ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിൽ സി ഐ ബ്രിജ്കുമാർ, എസ് ഐ മാരായ സൂരജ്, ആനന്ദ് ,കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ പി സി, എ എസ് ഐ മാരായ സി ആർ പ്രദീപ്, ഷൈൻ. ടി ആർ, ഉല്ലാസ്, ഉദ്യോഗസ്ഥരായ ലിജു ഇയ്യാനി, മിഥുൻ ആർ .കൃഷ്ണ, സി പി മാരായ അരുൺ നാഥ്, നിഷാന്ത് എ ബി,സിന്റോ, ഫൈസൽ, ചഞ്ചൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
വാഹനപരിശോധനയ്ക്കിടെ തടയുന്നതിനായി പോലീസ് ജീപ്പ് കുറുകെ ഇട്ടിട്ടും, കൂസാതെ ഹിമാലയൻ ബുള്ളറ്റ് ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച പ്രതികളെ തടയാൻ ചെന്ന പോലീസുകാരനെ ഇടിച്ചു വീഴ്ത്താനും ശ്രമിച്ച പ്രതികളെ വളരെ തന്ത്രപരമായാണ് പോലിസ് പിടികൂടിയത്.
അതിമാരകമയക്കുമരുന്നായ ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പനക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ പോലീസ് പിടിയിലായത്.
പിടിയിലായ പ്രതികളിൽ ഒരാളായ ആദർശ് കാക്കനാട് മുറി എടുത്ത് താമസിച്ച് ആലപ്പുഴ എസ് എൻ കോളേജിൽ ഡിഗ്രിക്ക് പഠനം നടത്തുകയാണ് .പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും പ്രതികൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെയുംകുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.