ഇരിങ്ങാലക്കുടയിൽ പണം വച്ച് ചീട്ട് കളി; എഴ് പേർ പോലീസ് പിടിയിൽ..
ഇരിങ്ങാലക്കുട: പണം വച്ച് ചീട്ട് കളിച്ച എഴ് പേർ പോലീസ് പിടിയിലായി. പുത്തൻതോട് അത്തിക്കാവിൽ വൽസൻ (61), കാട്ടുങ്ങച്ചിറ മാങ്കുളത്ത് വീട്ടിൽ ഷോൺ (43), മാപ്രാണം കരിപ്പറമ്പിൽ അബ്ദുൾകരീം (47), ചേലൂർ കോരേത്ത് വീട്ടിൽ ജോജി (54), ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കൊരുമ്പേരി ജോൺസൻ (55), പുത്തൻചിറ പയ്യപ്പിള്ളി വീട്ടിൽ ഷാജു ( 53), കാട്ടുങ്ങച്ചിറ മാടാനി വീട്ടിൽ വിൽസൻ (65) എന്നിവരെയാണ് എസ് ഐ എം എസ് ഷാജനും സംഘവും അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് 1,87, 270 രൂപ പോലീസ് പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം വൈകീട്ട് ശാന്തി നഗറിൽ ഒന്നാം പ്രതി വാടകയ്ക്ക് എടുത്ത വീടിൻ്റെ ഉൾവശത്തെ ഹാളിൽ വച്ച് പ്രതികൾ പണം വച്ച് ചീട്ട് കളിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് പിടിയിലായത്.പോലീസ് ഉദ്യോഗസ്ഥരായ ക്ലീറ്റസ്, ഷിബു, ബെന്നി, അഷ്റഫ്, ജീവൻ, ഫൈസൽ, മുഹമ്മദ്, നിധിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.