മനസിയക്ക് ഐക്യദാർഡ്യവുമായി കൾച്ചറൽ ഫോറം;പ്രകടമായത് സിപിഎം നേത്യത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ ഇരട്ടമുഖമെന്ന് വിമർശനം..

മനസിയക്ക് ഐക്യദാർഡ്യവുമായി കൾച്ചറൽ ഫോറം;പ്രകടമായത് സിപിഎം നേത്യത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ ഇരട്ടമുഖമെന്ന് വിമർശനം..


ഇരിങ്ങാലക്കുട: കൂടൽമാണിക്യ ക്ഷേത്രത്തിൽ ഉത്സവാഘോഷത്തിന്റെ ഭാഗമായി നടത്തിവരുന്ന കലാ പരിപാടിയിൽ നിന്ന് ഹിന്ദു മതത്തിൽ പിറന്നില്ല എന്നതിന്റെ പേരിൽ നൃത്തകലാകാരിയായ മൻസിയക്ക് അവസരം നിഷേധിച്ചത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തെ അവഹേളിക്കലുമാണെന്ന് കൾച്ചറൽ ഫോറം. ഈ തീരുമാനം എടുത്തത് ബ്രാഹ്മണിക്കൽ മനുവാദത്തിനെതിരെ നിലപാടുണ്ടെന്ന് പറയുന്ന സിപിഎം നേതൃത്വം നൽകുന്ന ദേവസ്വം ഭരണ സമിതിയാണെന്നത് ഇക്കൂട്ടരുടെ ഇരട്ടമുഖം വ്യക്തമാക്കുന്നതാണെന്നും കേരള നവോത്ഥാനത്തെ അവഹേളിക്കുന്ന ഇത്തരം ശക്തികൾക്കെതിരെ മുഴുവൻ ജനാധിപത്യ ശക്തികളും രംഗത്ത് വരണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന നേതാവ് വേണുഗോപാൽ കുനിയിൽ അഭിപ്രായപ്പെട്ടു. സാമൂഹിക മാധ്യമ പ്രവർത്തകൻ ഐ. ഗോപിനാഥ്‌ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു. കവി ബൽക്കിസ് ബാനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ജയപ്രകാശ് ഒളരി പി. സി മോഹനൻ, രവി പാലൂർ, കവി ബിനോയ്‌, രാജേഷ് അപ്പാട്ട്, അഡ്വ : പി. കെ നാരായണൻ, അഡ്വ : ദാസൻ,എൻ. ഡി വേണു എന്നിവർ സംസാരിച്ചു.

Please follow and like us: