മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറങ്ങി;ആസ്വാദകരുടെ മനം കവർന്ന് കടൽമുനമ്പ്..

മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറങ്ങി;ആസ്വാദകരുടെ മനം കവർന്ന് കടൽമുനമ്പ്..

ഇരിങ്ങാലക്കുട: മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസം ആസ്വാദകരുടെ മനം കവർന്നത് മലയാളിയുടെ സാംസ്കാരിക നാട്യങ്ങളെ പരിഹസിക്കുന്ന കടൽ മുനമ്പും ഫോട്ടോഗ്രാഫറുടെ കണ്ണിലൂടെ രാജ്യത്തെ എറ്റവും പഴക്കമേറിയ നഗരങ്ങളിൽ ഒന്നായ വാരണാസിക്ക് വന്ന് ചേരുന്ന സാംസ്കാരികവും ഘടനാപരവും രാഷ്ട്രീയവുമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന ഹിന്ദി ചിത്രമായ ‘ ബാരഹ് ബൈ ബാരഹയും. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തിൽ നഗരസഭ, തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രമേള, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് എന്നിവയുടെ സഹകരണത്തോടെ എഴ് ദിവസങ്ങളിലായി മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടന്ന മേളയിൽ 14 ഭാഷകളിൽ നിന്നായി 21 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.എഴുത്തുകാരനും ആക്ടിവിസ്റ്റും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് വൈസ് – പ്രസിഡണ്ടുമായ പ്രേമേന്ദ്ര മജുംദാർ ,എഴ് സംവിധായകർ എന്നിവർ മേളയുടെ വേദികളിലെത്തി സംവാദങ്ങളിൽ പങ്കെടുത്തു. സമാപന ദിവസം നടന്ന ചടങ്ങിൽ കടൽ മുനമ്പിൻ്റെ സംവിധായകൻ പ്രതാപ് ജോസഫിനെ സംവിധായകൻ സജീവൻ അന്തിക്കാടും ബാരഹ് ബൈ ബാരഹിൻ്റെ സംവിധായകൻ ഗൗരവ് മദനെ ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ മാസ്റ്ററും ആദരിച്ചു.

Please follow and like us: