ബലാൽസംഗകേസില്‍ കരൂപ്പടന്ന സ്വദേശിയായ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കൊണ്ട് കോടതി വിധി ..
ഇരിങ്ങാലക്കുട: ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ കരൂപ്പടന്ന കടലായി നെടുങ്ങാണത്തുക്കുന്ന് കള്ളിപറമ്പില്‍ വീട്ടില്‍ റഷീദ് (43) നെ ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ഇരട്ട ജീവപര്യന്തത്തിന് ശിക്ഷ വിധിച്ചു. ഇരട്ട ജീവപര്യന്തത്തിന് പുറമേ പത്തു വര്‍ഷം തടവിനും കൂടാതെ 30,000 രൂപ പിഴയും അടക്കാനും വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. സ്‌പെഷല്‍ കോടതി ജഡ്ജ് കെ പി പ്രദീപ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എന്‍ സിനിമോള്‍ ഹാജരായി.പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. 2019 ഒക്ടോബറിലാണ് സംഭവം നടന്നത്. സിഐ മാരായ ബിജോയ് പി ആര്‍, എംജെ ജിജോ, പി ജി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.