മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ കൊടിയിറങ്ങും; ‘ കടൽമുനമ്പ്’ ൻ്റെ പ്രദർശനം നാളെ രാവിലെ 10 ന്..

മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ കൊടിയിറങ്ങും; ‘ കടൽമുനമ്പ്’ ൻ്റെ പ്രദർശനം നാളെ രാവിലെ 10 ന്..

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽവം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ കൊടിയിറങ്ങും.2014 ൽ കോഴിക്കോട് നടന്ന ചുംബന സമരത്തെ പ്രമേയമാക്കിയുള്ള മലയാള ചിത്രമായ ‘ കടൽ മുനമ്പ് രാവിലെ 10 നും ഹിന്ദി ചിത്രമായ ബാര ബൈ ബാര 12 നും മാസ് മൂവീസിലും വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ ഹംഗേറിയൻ ചിത്രമായ ‘ ദ സ്റ്റോറി ഓഫ് മൈ വൈഫ് ‘ പ്രദർശിപ്പിക്കും. മേളയുടെ ആറാം ദിനത്തിൽ കന്നഡ പെഡ്രോ, ബംഗാളി ചിത്രമായ ചാബീവാല, പോളിഷ് ചിത്രമായ ലീവ് നോ ട്രേസസ്സ് എന്നിവ പ്രദർശിപ്പിച്ചു.ചാബീവാലയുടെ പ്രദർശനാന്തരം നടന്ന ചടങ്ങിൽ സംവിധായകൻ രാജാഘോഷിനെ എഴുത്തുകാരിയും കലാനിരൂപകയുമായ രേണു രാമനാഥ് ആദരിച്ചു.

Please follow and like us: