മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിൽ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി മലയാള ചിത്രമായ ആണ്ടാൾ.

മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിൽ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി മലയാള ചിത്രമായ ആണ്ടാൾ.

ഇരിങ്ങാലക്കുട: മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിൽ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി മലയാള ചിത്രമായ ആണ്ടാൾ. 2018ൽ സംസ്ഥാന അവാർഡ് നേടിയ ‘ കാന്തൻ – ദ ലവർ ഓഫ് കളർ’ ഒരുക്കിയ ഷെറീഫ് ഈസ സംവിധാനം ചെയ്ത ചിത്രം ഗവി, നെല്ലിയാമ്പതി, കളത്തുപ്പുഴ തുടങ്ങിയ കാടുകളിൽ പ്രതികൂല ജീവ ആവാസ വ്യവസ്ഥകളെ നേരിട്ട് ജീവിതം പിന്നിടുന്ന ശ്രീലങ്കൻ തമിഴരുടെ കഥയാണ് പറയുന്നത്. 1800 കളിൽ ബ്രിട്ടിഷുകാർ ശ്രീലങ്കയിലേക്ക് തോട്ടം തൊഴിലിനായി കൊണ്ട് തമിഴരെ 1964 ൽ രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടി പ്രകാരം മൂന്ന് തലമുറകൾക്ക് ശേഷം കൈമാറ്റം ചെയ്യുകയായിരുന്നു. സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം ,സ്വത്വം തുടങ്ങി ജീവിത ബന്ധങ്ങളിലെ ശൈഥില്യങ്ങൾ അവരെ എന്നും വേട്ടയാടി കൊണ്ടേയിരുന്നു. നടൻ ഇർഷാദാണ് 83 മിനിറ്റുള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രദർശനം നടന്ന മാസ് മൂവീസിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ സംവിധായകൻ ഷെരീഫ് ഈസയെ ആദരിച്ചു. ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. സംഘാടകരായ മനീഷ് അരീക്കാട്ട്, ടി ജി സച്ചിത്ത്, രാധാക്യഷ്ണൻ വെട്ടത്ത്, രാജീവ് മുല്ലപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. ദേശസുരക്ഷയുടെ പേരിൽ പൗരൻമാരുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്ന ഭരണകൂടത്തിൻ്റെ നയങ്ങളെ വിമർശിക്കുന്ന ബംഗാളി ചിത്രമായ ‘ ഇൻ്റു ദ മിസ്റ്റ് ‘ ,വധശിക്ഷക്ക് വിധേയനായ തൻ്റെ ഭർത്താവ് നിരപരാധിയായിരുന്നുവെന്ന് തിരിച്ചറിയുന്ന മിന എന്ന സ്ത്രീയുടെ പോരാട്ടത്തിൻ്റെ കഥ പറയുന്ന ഇറാനിയൻ ചിത്രമായ ‘ ബാലഡ് ഓഫ് എ വൈറ്റ് കൗ” എന്നീ ചിത്രങ്ങളും തുടർന്ന് പ്രദർശിപ്പിച്ചു.ഫെസ്റ്റിവലിൻ്റെ ആറാം ദിനത്തിൽ രാവിലെ 10 നും 12 നും കന്നഡ ചിത്രമായ പെഡ്രോ, ഹിന്ദി ചിത്രമായ ചാബീവാല എന്നിവ മാസ് മൂവീസിലും വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ പോളിഷ് ചിത്രമായ ” ലീവ് നോ ട്രേസസ്സ് ഉം പ്രദർശിപ്പിക്കും

Please follow and like us: