ഇരിങ്ങാലക്കുടയിൽ സ്വകാര്യബസ്സിടിച്ച് യുവതിക്ക് പരിക്ക്.
ഇരിങ്ങാലക്കുട: അമിത വേഗതയിലായിരുന്നു സ്വകാര്യ ബസ്സ് ഇടിച്ച് യുവതിക്ക് പരിക്ക്. ഇരിങ്ങാലക്കുട ജെ ആന്റ് ജെ ഇന്‍ഫോടെക് ജീവനക്കാരി കാട്ടൂര്‍ സ്വദേശിനി കാവ്യ (30) ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ സ്കൂട്ടറില്‍ ജോലിക്കു വരുമ്പോഴാണ് അപകടം. ബൈപ്പാസ് റോഡിലേക്ക് കയറുന്നതിനിടെ സ്റ്റാന്റിലേക്ക് പോയികൊണ്ടിരുന്ന സെന്റ് ജോണ്‍ എന്ന സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നു. അപകടം സംഭവിച്ചയുടനെ യുവതിയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.