വാടാനപ്പിള്ളിയിൽ വൻ ഹാഷിഷ് ഓയിൽ വേട്ട;അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന, മായക്കുമരുന്നായ കിലോഗ്രാം ഹാഷിഷ് ഓയിലുമായി മാള സ്വദേശികളായ രണ്ട് പേർ പിടിയിൽ

വാടാനപ്പിള്ളിയിൽ വൻ ഹാഷിഷ് ഓയിൽ വേട്ട;അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന, മായക്കുമരുന്നായ കിലോഗ്രാം ഹാഷിഷ് ഓയിലുമായി മാള സ്വദേശികളായ രണ്ട് പേർ പിടിയിൽ

കൊടുങ്ങല്ലൂർ:തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രെ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം ദേശീയ പാതയിൽ വാടാനപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ്
മാള ഗുരുതിപ്പാല കാട്ടുപറമ്പിൽ വീട്ടിൽ സുമേഷ് (32), മാള പഴൂക്കര കുന്നുമ്മേൽ വീട്ടിൽ സുജിത് ലാൽ (28)എന്നിവരെ
കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി സിഐ സനീഷ് എസ് ആർ, എസ് ഐ വിവേക് നാരായണൻ, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ പി സി , എസ് ഐ.സന്തോഷ്, കൈപ്പമംഗലം എസ് ഐ കൃഷ്ണപ്രസാദ്‌, എ എസ് ഐ മാരായ സി ആർ പ്രദീപ്, പി പി ജയകൃഷ്ണൻ, ഷൈൻ. ടി ആർ, ഫ്രാൻസിസ്, ഉദ്യോഗസ്ഥരായ സൂരജ്. വി .ദേവ്, ലിജു ഇയ്യാനി, മിഥുൻ.ആർ.കൃഷ്ണ, മാനുവൽ എം വി, അരുൺ നാഥ്‌, നിഷാന്ത് എ ബി, അഭിലാഷ്, സച്ചിൻ, സനൂപ്, രജീഷ് എന്നിവർ ചേർന്ന് അറസ്റ്റ്‌ ചെയ്തത്.
വിഷു,ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെയുള്ള ചില്ലറ വില്പനക്കായി മാളയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതികൾ പോലീസ് പിടിയിലായത്.
പിടികൂടിയ ഹാഷിഷ് ഓയിലിന്റെ അന്താരാഷ്ട്ര മാർക്കറ്റിലെ വില 1.5 കോടി രൂപയാണ്. ഭരണിയുത്സവത്തോടനുബന്ധിച്ചു തൃശൂർ റൂറൽ ജില്ലയിലെ കൂടുതൽ പോലീസുകാരും ഡ്യൂട്ടിയിൽ ആണെന്നതിനാൽ ചെക്കിങ് ഇല്ലാതെ എളുപ്പത്തിൽ എത്തിച്ചേരുന്നതിനു വേണ്ടിയാണ് പ്രതികൾ തീരദേശ ഹൈവേയിലൂടെ എത്തിയത്.

Please follow and like us: