ശ്രീകൂടല്‍മാണിക്യം വിവാദങ്ങള്‍ക്ക് കാരണം ക്ഷേത്രഭരണസമിതിയുടെ ജാഗ്രതകുറവ്; മതഭേദമില്ലാതെ എല്ലാ കലാകാരന്‍മാര്‍ക്കും അവസരം ഉണ്ടാകണം; ഹൈന്ദവരല്ലാത്ത കലാകാരൻമാർക്ക് അവസരം നിഷേധിക്കുന്നത് ദുരാചരമാണെന്ന് ദേവസ്വവും തന്ത്രിമാരും തിരിച്ചറിയണം; സർക്കാർ ആവശ്യമായ നിയമനിർമ്മാണം നടത്തണം; വിമർശനങ്ങളുമായി സിപിഐ…

ശ്രീകൂടല്‍മാണിക്യം വിവാദങ്ങള്‍ക്ക് കാരണം ക്ഷേത്രഭരണസമിതിയുടെ ജാഗ്രതകുറവ്; മതഭേദമില്ലാതെ എല്ലാ കലാകാരന്‍മാര്‍ക്കും അവസരം ഉണ്ടാകണം; ഹൈന്ദവരല്ലാത്ത കലാകാരൻമാർക്ക് അവസരം നിഷേധിക്കുന്നത് ദുരാചരമാണെന്ന് ദേവസ്വവും തന്ത്രിമാരും തിരിച്ചറിയണം; സർക്കാർ ആവശ്യമായ നിയമനിർമ്മാണം നടത്തണം;
വിമർശനങ്ങളുമായി സിപിഐ…

ഇരിങ്ങാലക്കുട :ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്നിടുള്ള വിവാദങ്ങള്‍ക്ക് കാരണം ക്ഷേത്രഭരണസമിതിയുടെ ജാഗ്രതക്കുറവാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി.നിബന്ധനകള്‍ പാലിച്ച് പ്രോഗ്രാം അവതരിപ്പിക്കുവാന്‍ അപേക്ഷ ക്ഷണിച്ചതിനുശേഷം ലഭിച്ച അപേക്ഷകളില്‍ ആവശ്യത്തിന് സൂക്ഷമപരിശോധന നടത്തേണ്ടതായിരുന്നു.മാത്രമല്ല അവതാരകര്‍ ക്ഷേത്ര നിബന്ധനകള്‍ പാലിച്ച് പരിപാടി അവതരിപ്പിക്കുവാന്‍ തയ്യാറാണെന്ന് ഉറപ്പു നല്‍കും വിധം കരാറിലേര്‍പ്പെടണമെന്ന വ്യവസ്ഥയും പാലിച്ചെങ്കില്‍ മാത്രമേ പ്രോഗ്രാം ചാര്‍ട്ട്ചെയ്ത് നോട്ടീസ് പ്രസിദ്ധീകരിക്കുവാനും പാടുള്ളു,ഇതൊക്കെ ക്ഷേത്രഭരണസമിതിയും,പ്രോഗ്രാം കമ്മിറ്റിയും നിസാരവല്‍ക്കരിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം.

കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച കലാപരിപാടികൾ ദേശീയ സംഗീത നൃത്ത വാദ്യോത്സവമായി 2018 മുതൽ നടത്തിവരുന്നുണ്ടെങ്കിലും മതത്തിൻ്റെ പേരിൽ കലാകാരന്മാർക്ക് അവസരം നിഷേധിക്കുന്നത് നവോത്ഥാനത്തിൽ അഭിമാനം കൊളളുന്ന കേരള സമൂഹത്തിന് ചേർന്നതല്ല.

ക്ഷേത്രാങ്കണത്തിൽ മതിൽക്കകത്ത് നടക്കുന്ന കലാപരിപാടികളിൽ അഹിന്ദുക്കളായതിനാൽ കലാകാരന്മാർക്ക് അവസരം നിഷേധിക്കുന്ന ദുരാചാരമാണെന്ന് ദേവസ്വം ബോർഡും ക്ഷേത്രത്തിനകത്തെ അവസാനവാക്കായ തന്ത്രിമാരും സമൂഹവും തിരിച്ചറിഞ്ഞ് മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചു.

 

ക്ഷേത്രമതിൽക്കെട്ടിനകത്തു നടക്കുന്ന പരിപാടികളായതിനാൽ ദേവസ്വം ഭരണസമിതിക്കുപുറമെ തന്ത്രിമാർക്കും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്. കാലം മാറിയതു മനസ്സിലാക്കി യാഥാസ്ഥിതിക മന:സ്ഥിതി മാറ്റിവച്ച് കലാകാരന്മാരെ മതങ്ങൾക്കതീതമായി കലാവതരണം നടത്താനും കഴിയുംവിധം ഉചിതമായ തീരുമാനമെടുക്കാൻ തന്ത്രികുടുംബങ്ങളിലെ അംഗങ്ങളും തയ്യാറാകണം.

ആരാധനാലയങ്ങൾ ഏതു മതത്തിൻ്റെയായാലും അവയിൽ ആരാധിക്കാനും കലാവതരണം നടക്കുന്നയിടത്ത് കലാപ്രകടനത്തിൽ പങ്കെടുക്കാനും മതഭേദം നോക്കാതെ കലാകാരന്മാരെ അനുവദിക്കാൻ ആവശ്യമായ നിയമനിര്‍മ്മാണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്
സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.മണി വാർത്താ ക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Please follow and like us: