വെള്ളാനിക്കോട്-വരന്തരപ്പിള്ളി റോഡ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു
പുതുക്കാട്: പുതുക്കാട് മണ്ഡലത്തിലെ വെള്ളാനിക്കോട്-കള്ളായി- വേപ്പൂര്‍- വരന്തരപ്പിള്ളി റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. യോഗത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്തൊട്ടാകെ നിര്‍മ്മിച്ച 51 റോഡുകളാണ് മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചത്. 225.2 കോടി രൂപ ചെലവില്‍ ബി എം ആന്റ് ബി സി നിലവാരത്തില്‍ നിര്‍മ്മിച്ച റോഡുകള്‍ സംസ്ഥാനത്തെ 52 നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
പുതുക്കാട് മണ്ഡലത്തിലെ റോഡുകളുടെ ശിലാഫലക അനാച്ഛാദനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. കള്ളായി പനമ്പിള്ളി ഗോവിന്ദമേനോന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ നടന്ന അനാച്ഛാദന ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, ജില്ലാ പഞ്ചായത്ത് അംഗം പി എസ് പ്രിന്‍സ്, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒ എച്ച് റംലത്ത്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷാജി എന്നിവര്‍ പങ്കെടുത്തു.