ആർദ്രകേരളം പുരസ്കാരം; വേളൂക്കരയ്ക്ക് ജില്ലയിൽ ഒന്നാം സ്ഥാനം

ആർദ്രകേരളം പുരസ്കാരം; വേളൂക്കരയ്ക്ക് ജില്ലയിൽ ഒന്നാം സ്ഥാനം

തൃശ്ശൂർ: ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ 2020-21 വർഷത്തെ ആർദ്രകേരളം പുരസ്കാരം
ആരോഗ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ചതിൽ വേളൂക്കര ഗ്രാമ പഞ്ചായത്ത് ജില്ലയിൽ
ഒന്നാമതെത്തി.നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം
കാഴ്ച വയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് അംഗീകാരമായി ആർദ്രകേരളം പുരസ്കാരം
നൽകുന്നത്.5 ലക്ഷം രൂപയാണ് പ്രതിഫലം.ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക സാന്ത്വന പരിചരണ
പരിപാടികൾ,കായകൽപ പ്രതിരോധ കുത്തിവയ്പ്പ്,വാർഡുതല പ്രവർത്തനങ്ങൾ,മറ്റ്
പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ നൂതന ആശയങ്ങൾ പൊതുസ്ഥലത്തെ മാലിന്യ നിർമ്മാർജ്ജനം എന്നിവയാണ് പുരസ്കാരത്തിന് പരിഗണിച്ച
ഘടകങ്ങൾ.
ആരോഗ്യവകുപ്പ് ജീവനക്കാരുടേയും ആരോഗ്യ പ്രവർത്തകരുടേയും മുഴുവൻ
ജനപ്രതിനിധികളുടേയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം
കൈവരിക്കാനായതെന്ന് പ്രസിഡണ്ട് ധനീഷ് കെ.എസ് അറിയിച്ചു.

Please follow and like us: