ആര്‍എസ്എസ് പടിയൂര്‍ മണ്ഡല്‍ കാര്യവാഹകിന്റെ കാര്‍ കത്തിക്കാന്‍ ശ്രമം; കാട്ടൂര്‍ പോലീസ് കേസെടുത്തു; ലഹരി മാഫിയ സംഘങ്ങളെന്ന് സംശയം…
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്താഫീസിനു സമീപം താമസിക്കുന്ന ആര്‍എസ്എസ് പടിയൂര്‍ മണ്ഡല്‍ കാര്യവാഹക് ചുള്ളിപറമ്പില്‍ വീട്ടില്‍ അഭയന്റെ കാര്‍ കത്തിക്കാന്‍ ശ്രമം. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഈ സമയം അഭയനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. കാര്‍ മൂടിയിരുന്ന ഷീറ്റ് കത്തുന്നതു കണ്ട വഴിയാത്രക്കാരാണ് തീ അണക്കുന്നതിനുള്ള ശ്രമം നടത്തിയത്. കാര്‍ മൂടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പൂര്‍ണമായും കത്തിനശിക്കുകയും പ്ലാസ്റ്റിക് ഉരുകി വീണ് കാറിന് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കാട്ടൂര്‍ പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. രാഷ്ട്രീയ വിരോധമല്ല സംഭവത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് കാട്ടൂര്‍ എസ്‌ഐ വി.പി. അരിസ്റ്റോട്ടിലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ലഹരി മാഫിയാ സംഘങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്. പോലീസ് പെട്രോളിംഗ് ശക്തമാക്കി.