തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുട നഗരസഭ വാർഡ് 35 ൽ ജൈവപച്ചക്കറി കൃഷി…
ഇരിങ്ങാലക്കുട: തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ നഗരസഭ വാർഡ് 35 ൽ നടപ്പിലാക്കിയ ജനകീയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉൽസവത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.വിഷരഹിത പച്ചക്കറി വീട്ടുമുറ്റത്തു എന്ന ലക്ഷ്യം മുൻ നിർത്തി വാർഡിന്റെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും 25 വീതം പച്ചക്കറി തൈകൾ കൊടുക്കാനുള്ള പ്രവർത്തങ്ങൾ തുടങ്ങി കഴിഞ്ഞു.ആദ്യ ഘട്ടത്തിൽ 100 വീടുകളിൽ വിതരണം ചെയ്യുന്നതിനായി 2500 പച്ചക്കറി തൈകൾ തയ്യാറാക്കുന്നുണ്ട്.വാർഡ് കൗൺസിലറും ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സി.സി.ഷിബിൻ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ എം.എസ്.സഞ്ജയ്, കൃഷി ഓഫീസർ ആൻസി, സിഡിഎസ് മെമ്പർ സുനിത പ്രദീപ്, തൊഴിലുറപ്പ് മേറ്റ് ബീന കാടശ്ശേരി, സ്ഥലം ഉടമ പുഷ്പാംഗദൻ മുൻ കൗൺസിലർ വൽസല ശശി ,ഐ.ആർ. ബൈജു വി.എസ്.സജി എന്നിവർ സംസാരിച്ചു.