ചളിങ്ങാട് ആരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു; കെട്ടിടനിർമ്മാണം പൂർത്തീകരിച്ചത് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 36.5 ലക്ഷം രൂപ വിനിയോഗിച്ച്..

ചളിങ്ങാട് ആരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു; കെട്ടിടനിർമ്മാണം പൂർത്തീകരിച്ചത് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 36.5 ലക്ഷം രൂപ വിനിയോഗിച്ച്..

കയ്‌പമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പുതുതായി നിർമ്മിച്ച ചളിങ്ങാട് ആരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സബ് സെൻ്ററിൻ്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു.
കാക്കാത്തിരുത്തി സ്വദേശി കോഴിക്കാട്ടിൽ മുഹമ്മദ് സൗജന്യമായി നൽകിയ നാല് സെൻ്റ് സ്ഥലത്ത് ഇ.ടി.ടൈസൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 36.5 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

1286 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് കെട്ടിടം പണിതിരിക്കുന്നത്. താഴത്തെ നിലയിൽ ഡോക്ടേഴ്സ് റൂം, ഇമ്യൂണൈസേഷൻ റൂം, നഴ്‌സിംഗ് റൂം എന്നിവയും മുകളിലെ നിലയിൽ ജീവനക്കാർക്ക് താമസിക്കാനായി രണ്ട് കിടപ്പ് മുറികളുള്ള ക്വാർട്ടേഴ്‌സുമാണ് നിർമ്മിച്ചിരിക്കുന്നത്.

ചടങ്ങിൽ ഇ.ടി.ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരിജ എന്നിവർ മുഖ്യാതിഥികളായി. കയ്‌പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവി, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ.കുട്ടപ്പൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.യു.ആർ.രാഹുൽ, മതിലകം ബ്ലോക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ സന്തോഷ്, മെഡിക്കൽ ഓഫീസർ ഡോ. അനു ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എസ്.സലീഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി സാബു ജോർജ്ജ്, വാർഡ് മെമ്പർ ഷെഫീക്ക് സിനാൻ, മറ്റു ജനപ്രതിനിധികളും, രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു. സ്ഥലം സംഭാവന ചെയ്‌ത മുഹമ്മദ് കോഴിക്കാട്ടിലിനെയും കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരനെയും ചടങ്ങിൽ ആദരിച്ചു.

Please follow and like us: