കരുവന്നൂർ ചെറിയ പാലത്ത് പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ബസിടിച്ച് സെൻ്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനിയായ മകൾ മരിച്ചു. പിതാവിന് പരിക്ക്
തൃശ്ശൂർ: കരുവന്നൂർ ചെറിയ പാലത്ത് പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ച് മകൾക്ക് ദാരുണാന്ത്യം. പിതാവിനെ സാരമായ പരിക്കുകളോടെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടിൽ ഡേവീസ് മകൾ ലയ യാണ് (22 വയസ്സ്)മരിച്ചത്. രാവിലെ 9 .30 ന് വല്ലച്ചിറയിലെ വീട്ടിൽ നിന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബി കോം അവസാനവർഷ വിദ്യാർത്ഥിനിയായ ലയയെ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ തൃശൂരിൽ നിന്ന് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യബസ് വന്നിടിച്ചത്. ഇടിച്ച ഉടൻ ഡേവീസും , മകൾ ലയയും റോഡിലേക്ക് തെറിച്ചു വീഴുകയും ലയയുടെ ദേഹത്ത് ബസ്കയറിയിറങ്ങുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു ലില്ലിയാണ് അമ്മ. ലിഖിയ (ആസ്ട്രേലിയ) സഹോദരിയാണ്.ചേർപ്പ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.