ആയിരങ്ങളെ അണിനിരത്തി ബിജെപിയുടെ കെ റെയിൽ വിരുദ്ധ പദയാത്ര;പോലീസിനെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാമെന്ന പിണറായി വിജയൻ്റെ ധാർഷ്ട്യം അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ.

ആയിരങ്ങളെ അണിനിരത്തി ബിജെപിയുടെ കെ റെയിൽ വിരുദ്ധ പദയാത്ര;പോലീസിനെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാമെന്ന പിണറായി വിജയൻ്റെ ധാർഷ്ട്യം അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ.

ഇരിങ്ങാലക്കുട: കെ റെയിൽ കേരളത്തെ മുഴുവനായും ബാധിക്കുന്ന സാമൂഹ്യ പ്രശ്നമാണെന്നും പോലീസിനെ ഉപയോഗിച്ച് നടപ്പാക്കാമെന്ന പിണറായി വിജയൻ്റെ ധാർഷ്ട്യം നടപ്പാക്കാൻ അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ.കെ റെയിലിൻ്റെ പേരിൽ സർക്കാരിന് അധികാരമില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പദ്ധതിക്ക് അനുമതി നല്കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി തന്നെ പാർലമെൻ്റിൽ വ്യക്തമാക്കി കഴിഞ്ഞതാണെന്നും ബിജെപി നേതാവ് പറഞ്ഞു. ആയിരങ്ങളെ അണിനിരത്തി ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാറിൻ്റെ നേത്യത്വത്തിൽ രണ്ട് ദിവസങ്ങളായി ജില്ലയിൽ നടത്തിയ കെ റെയിൽ വിരുദ്ധ പദയാത്രയുടെ സമാപനസമ്മേളനം ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി വികസനത്തിന് എതിരല്ല. ദേശീയപാത വികസന വിഷയത്തിലും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുടെ കാര്യത്തിലും ഉൾനാടൻ ജലപാത പദ്ധതിയുടെ കാര്യത്തിലും എതിരായ നിലപാട് പാർട്ടി സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയമായ എതിർപ്പല്ല കെ റെയിൽ പദ്ധതിയുടെ പേരിൽ ബിജെപി പ്രകടിപ്പിക്കുന്നത്. സുനാമിയും രണ്ട് പ്രളയങ്ങളും നേരിട്ട സംസ്ഥാനത്തെ ഭീകരമായ വെള്ളക്കെട്ടും വെള്ളക്കെടുതികളുമാണ് പദ്ധതി നടപ്പാക്കിയാൽ കാത്തിരിക്കുന്നത്. സാമ്പത്തിക താൽപ്പര്യമാണ് പദ്ധതിയുടെ പുറകിലെന്നും വ്യാജ എജൻസികളെ വച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. അഡ്വ രവികുമാർ ഉപ്പത്ത് അധ്യക്ഷനായിരുന്നു. ദേശീയ നിർവാഹകസമിതി അംഗം സി പി രാധാക്യഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന നേതാക്കളായ സദാനന്ദൻ മാസ്റ്റർ, എ നാഗേഷ്, സിന്ധുമോൾ, അഡ്വ നിവേദിത തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ മറുപടി പ്രസംഗം നടത്തി.മധ്യമേഖല വൈസ് – പ്രസിഡണ്ട് അനീഷ് ഇയ്യാൾ സ്വാഗതം പറഞ്ഞു

Please follow and like us: