കാവന്നൂരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ ധർണ്ണ…

കാവന്നൂരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ ധർണ്ണ…

ഇരിങ്ങാലക്കുട: സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീശക്തി, കാവന്നൂരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു.പാർട്ടി മണ്ഡലം ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് കവിതാ ബിജു, മണ്ഡലം ജന: സെക്രട്ടറി രതീഷ് കുറുമാത്ത്, വൈസ് പ്രസിഡണ്ടുമാരായ അമ്പിളി ജയൻ,രാഗി മാരാത്ത്,സെക്രട്ടറിമാരായ സരിത വിനോദ്,ഷിത് രാജ്, ആർച്ച അനീഷ്കുമാർ, ടി കെ ഷാജു,ന്യൂനപക്ഷ മോർച്ച ജില്ല ജന: സെക്രട്ടറി ഷിയാസ്, സരിത സുഭാഷ്, മായ അജയൻ, ആശിഷ ടി രാജ്, എ വി സുരേഷ്, ടി ഡി സത്യദേവ്, സന്തോഷ് ബോബൻ,വാണികുമാർ, വിൻസെന്റ് കണ്ടംകുളത്തി എന്നിവർ സംസാരിച്ചു.

Please follow and like us: