കൊടകരയിൽ വൻ ലഹരി മരുന്ന് വേട്ട; ഒരു ലക്ഷം രൂപ വില വരുന്ന രണ്ടര കിലോയോളം കഞ്ചാവുമായി ഗുണ്ടാ സംഘത്തിലെ രണ്ട്പേർ പിടിയിൽ…

കൊടകരയിൽ വൻ ലഹരി മരുന്ന് വേട്ട; ഒരു ലക്ഷം രൂപ വില വരുന്ന രണ്ടര കിലോയോളം കഞ്ചാവുമായി ഗുണ്ടാ സംഘത്തിലെ രണ്ട്പേർ പിടിയിൽ…

കൊടകര : അനധികൃതമദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ മുതലായവയുടെ വിൽപനയും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിൻ്റെ മേൽനോട്ടത്തിൽ കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ, സബ്ബ് ഇൻസ്പെക്ടർ ബാബു.കെ.കെ. എന്നിവരുടെ നേതൃത്വത്തിൽ കൊടകര കനകമല റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടറിനെ പിന്തുടരവേ വാഹനമുപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ചവരെ പിടികൂടി പരിശോധിച്ചപ്പോൾ സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന രണ്ടര കിലോയോളം കഞ്ചാവ് കണ്ടെത്തി.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചെമ്പൂചിറ തറയിൽ വീട്ടിൽ അഭിനന്ദ് (23 വയസ്) ,ചെമ്പൂചിറ നാടിപ്പാറ കലുംതറ വീട്ടിൽ സുജുമോൻ (19 വയസ്) എന്നിവരാണ് പിടിയിലായത്.
അഭിനന്ദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ സംഘത്തിലെ അംഗവുമാണ്.

കൊടകര സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരായ അനൂപ് കെ. ജി, തോമസ്. വി.ജെ., എഎസ്ഐ റെജിമോൻ സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ ബൈജു എം.എസ്, ഷാജു ചാതേലി.സിവിൽ പോലീസ് ഓഫീസർ മനേഷ്, സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ ബാബു എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

വിദ്യാർത്ഥികൾക്കും മറ്റും വിൽപന നടത്തുന്നതിനായി കൊണ്ടു വന്നതാണ് കഞ്ചാവ്. സഹോദരി ഭർത്താവിന്റെ സ്കൂട്ടറാണ് ഉടമ അറിയാതെ അഭിനന്ദ് ലഹരി മരുന്ന് വിൽപനക്കായി ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ചെറു പൊതികളാക്കി വിൽപന നടത്തുന്നതിനാണ് കഞ്ചാവ് സ്കൂട്ടറിൽ കൊണ്ടു വന്നതെന്നും പോലീസ് പരിശോധന ഒഴിവാക്കാനാണ് കൈകാണിച്ചിട്ടും നിർത്താതെ പോയതെന്നും അഭിനന്ദ് പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് വൈദ്യ പരിശോധനയും മറ്റും നടത്തിയ ഇവരെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാന്റ് ചെയ്തു.

Please follow and like us: