ബജറ്റിൽ ചാലക്കുടിക്ക് സ്വപ്ന പദ്ധതികള്‍; മണ്ഡലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കുന്നതിന് ഒരു കോടി രൂപ..

ബജറ്റിൽ ചാലക്കുടിക്ക് സ്വപ്ന പദ്ധതികള്‍; മണ്ഡലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കുന്നതിന് ഒരു കോടി രൂപ..

ചാലക്കുടി: 2022 – 2023 സാമ്പത്തികവര്‍ഷത്തെ കേരള ബജറ്റില്‍ ചാലക്കുടി നിയോജകമണ്ഡലത്തിലേയ്ക്ക് 650 ലക്ഷം രൂപ അടങ്കല്‍ വരുന്ന പ്രവര്‍ത്തികള്‍ക്ക് അംഗീകാരം. വി ആര്‍ പുരം ഗവണ്‍മെന്റ് സ്‌കൂളിലെ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് 200 ലക്ഷം രൂപ , ഹൈനാര്‍ക്കി മെമ്മോറിയല്‍ റോഡ് നിര്‍മ്മാണം ബി എം ആന്റ് ബിസി രീതിയില്‍ പൂര്‍ത്തിയാക്കുവാന്‍ 200 ലക്ഷം രൂപ, കാടുകുറ്റി പുഴയില്‍ വൈന്തല പ്രൊജക്ട് കടവ് മുതല്‍ സമ്പാളൂര്‍ ഞരളക്കടവ് വരെ പുഴയോര സംരക്ഷണത്തിന് 150 ലക്ഷം രൂപ എന്നിവയ്ക്ക് പുറമെ നിയോജക മണ്ഡലത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കുന്നതിന് 100 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 5 ജി സേവന സംവിധാനം സംസ്ഥാനത്ത് കൊണ്ടുവരുന്നതിനും സേവന രംഗത്ത് അതിവേഗം മുന്നിലെത്തുന്നതിനും വേണ്ടിയുള്ള നടപടികളുടെ ഭാഗമായി എറണാകുളം – കൊരട്ടി വിപുലീകൃത ഐടി ഇടനാഴിയില്‍ 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് ആദ്യം അവതരിപ്പിക്കും. ഇതിനായി വിവരസാങ്കേതിക, ഊര്‍ജ്ജ, ധനകാര്യ സെക്രട്ടറിമാരുടെ ഉന്നത തല കമ്മിറ്റി രൂപീകരിക്കും.

Please follow and like us: