ബജറ്റിൽ കൊടുങ്ങല്ലൂരിന് 274.68 കോടിയുടെ പദ്ധതികള്‍…

ബജറ്റിൽ കൊടുങ്ങല്ലൂരിന് 274.68 കോടിയുടെ പദ്ധതികള്‍..

കൊടുങ്ങല്ലൂർ: സംസ്ഥാന ബജറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ 274.68 കോടിയുടെ പദ്ധതികള്‍. അന്നമനട പാലിപ്പുഴ കടവ് സ്ലുയിസ് കം ബ്രിഡ്ജ്…55 കോടി, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നവീകരണം 100കോടി,
മാള വലിയപറമ്പില്‍ വി. കെ. രാജന്‍ മെമ്മോറിയല്‍ സ്റ്റേഡിയം നിര്‍മ്മാണം മൂന്ന് കോടി, പുത്തന്‍ചിറ നെയ്തകുടി സ്ലുയിസ് റെഗുലേറ്റര്‍ നിര്‍മ്മാണം പത്ത് കോടി, കൂഴുര്‍ പോള്‍ട്രി ഫാമിലെ കോഴിതീറ്റ ഫാക്ടറി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വേണ്ട നവീകരണം 18 കോടി, വെള്ളാങ്ങല്ലുര്‍ പഞ്ചായത്തില്‍ ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് വേണ്ടി വിവിധ റെഗുലേറ്റര്‍ സ്ലുയിസുകള്‍ (a)ചീപ്പുചിറ (b) പുഞ്ചപ്പാലം (c )കൂട്ടാല (d)പൂവ്വത്തുംകടവ് എന്നിവയുടെ നിര്‍മ്മാണം 15 കോടി, പൊയ്യ പഞ്ചായത്ത് ഓഡിറ്റോറിയം നിര്‍മ്മാണം മൂന്ന് കോടി, പുത്തന്‍ചിറ പഞ്ചായത്ത് മാണിയംകാവില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് കം ഓഫീസ് കെട്ടിടസമുച്ചയം ഏഴ് കോടി, മാള ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം നിര്‍മ്മാണം നാല് കോടി., കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി പുതിയ 5 നില കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തനം സജ്ജീകരിക്കല്‍ 5 കോടി, കോണത്തുകുന്ന് -മാണിയംകാവ് റോഡ് (5 KM ) ബിഎം ആന്റ് ബിസി നിലവാരത്തില്‍ പുനരുദ്ധാരണം 5കോടി, ഐരാണിക്കുളം ഗവ;ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 7 ട്രാക്ക് സിന്തെറ്റിക്ക് ഗ്രൗണ്ട് കം മേജര്‍ ഫുട്‌ബോള്‍ ഫീല്‍ഡ് നിര്‍മ്മാണം മൂന്ന് കോടി,
പൊയ്യ അഡാക് ഫിഷ് ഫാമില്‍ എക്കോ ടൂറിസം പദ്ധതി മൂന്ന് കോടി, കൊടുങ്ങല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ കെട്ടിടം 3 കോടി, മാള – ചാലക്കുടി റോഡ് , കൂഴുര്‍ – കുണ്ടൂര്‍ റോഡ്, മാള – ചുങ്കം – കൊമ്പത്തുകടവ് റോഡ്, അന്നമനട -മൂഴിക്കുളം റോഡ്, പൊയ്യ -മണലിക്കാട് -പൊയ്യക്കടവ്, എരയാംകുടി റോഡ് എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിന് 9 കോടി, പാറമേല്‍തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രക്കുളം നവീകരണം 68 ലക്ഷം, ഐരാണിക്കുളം ഗവ :ഹൈസ്‌കൂള്‍ , കരൂപ്പടന്ന ഗവ എല്‍പി സ്‌കൂള്‍ ,പുത്തന്‍ചിറ തെക്കുംമുറി ഗവ എല്‍പി സ്‌കൂള്‍ , പുത്തന്‍ചിറ വടക്കുംമുറി എല്‍പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്ക് കെട്ടിട നിര്‍മ്മാണം 6 കോടി, .മാള ടൌണ്‍ വികസനം (പോസ്റ്റ് ഓഫീസ് റോഡ് വീതി കൂട്ടല്‍ ) 10 കോടി, മാള ഫയര്‍ സ്റ്റേഷന്‍ നവീകരണം ഒരു കോടി, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചത്വരത്തില്‍ സാംസ്‌കാരിക കേന്ദ്രം നാല് കോടി എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.

Please follow and like us: