സംസ്ഥാന ബജറ്റ് ; ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് കോടികളുടെ പദ്ധതികൾ; കുട്ടൻകുളം സംരക്ഷണത്തിന് അഞ്ച് കോടി…

സംസ്ഥാന ബജറ്റ് ; ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് കോടികളുടെ പദ്ധതികൾ; കുട്ടൻകുളം സംരക്ഷണത്തിന് അഞ്ച് കോടി…

തൃശ്ശൂർ: സംസ്ഥാന ബജറ്റില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് കോടികളുടെ പദ്ധതികൾ. ഇരിങ്ങാലക്കുടയിലെ വല്ലക്കുന്ന് നെല്ലായി റോഡിന് 10 കോടിയുടെയും കുട്ടന്‍കുളം സംരക്ഷണത്തിനും നവീകരണത്തിനും 5 കോടിയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരമായത്. കൂടാതെ 25 മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ പച്ചക്കൊടിയായി. ആളൂര്‍ പഞ്ചായത്തിലെ വല്ലക്കുന്ന് സെന്ററില്‍ നിന്ന് ആരംഭിച്ച് മുരിയാട് പഞ്ചായത്തിലൂടെ ദേശീയപാതയിലെ നെല്ലായിയില്‍ എത്തിച്ചേരുന്ന 8 കിലോമീറ്റര്‍ റോഡാണ് വല്ലക്കുന്ന് നെല്ലായി റോഡ്. റോഡ് വീതികൂട്ടി ബിഎം ആന്റ് ബിസി നിലവാരത്തിലുള്ള ടാറിങിനാണ് അനുമതിയായത്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായ കുട്ടന്‍കുളം സമരം നടന്ന കുട്ടന്‍കുളം നവീകരിക്കുന്നതിലൂടെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മുഖച്ഛായ തന്നെ മാറുന്നതാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിനായുള്ള സമരങ്ങള്‍ നടന്ന കുട്ടന്‍കുളം പരിസരത്ത് ഒരു ചരിത്ര സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള ആദ്യപടിയായാണ് ബജറ്റിലെ പ്രഖ്യാപനം. 5 കോടിയുടെ പദ്ധതി പ്രകാരം കുട്ടന്‍കുളത്തിന്റെ ഭിത്തി പുനര്‍നിര്‍മ്മിച്ച് കുളം നവീകരിച്ച് മോഡി കൂട്ടും. വെള്ളാനി പുളിയം പാടം, ഇരിങ്ങാലക്കുട മുരിയാട് വേളൂക്കര കുടിവെള്ള പദ്ധതി, കല്ലട ഹരിപുരം ലിഫ്റ്റ് ഇറിഗേഷന്‍, ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ചുറ്റുമതില്‍ ടൈല്‍ വിരിക്കല്‍, കാറളം ആലുകടവ് പാലം, കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കെട്ടുചിറ ബ്രാഞ്ച് കനാല്‍ റോഡ് ബിഎം ആന്റ് ബിസി, പടിയൂര്‍ പഞ്ചായത്ത് കുത്തുമാക്കല്‍ ഷട്ടര്‍ നിര്‍മ്മാണം, ആനന്ദപുരം സിഎച്ച്സി സ്റ്റാഫ് ക്വാട്ടേഴ്സ്, ഇരിങ്ങാലക്കുട നാടകക്കളരി തിയേറ്റര്‍ സമുച്ചയം, കളത്തുംപടിയില്‍ ഷണ്മുഖം കനാലിന് കുറുകെ പാലം, ഇരിങ്ങാലക്കുട മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, പൂമംഗലം പടിയൂര്‍ കോള്‍ വികസന പദ്ധതി, ആളൂര്‍ ഗവണ്‍മെന്റ് കോളേജ്, കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ്, കിഴുത്താനി ജംഗ്ഷന്‍ സൗന്ദര്യവല്ക്കരണം, നന്ദി ടൂറിസം, പച്ചകുട സമഗ്ര കാര്‍ഷിക വികസന പദ്ധതി, ഇരിങ്ങാലക്കുട ജിജിഎച്ച്എസ്എസ് പുതിയ കെട്ടിടം, കാട്ടൂര്‍ സിഎച്ച്സി പുതിയ കെട്ടിടം, കനോലി കനാല്‍ വീതിയും ആഴവും കൂട്ടല്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി എം ആര്‍ ഐ ആന്റ് സി ടി സ്‌കാന്‍ യൂണിറ്റ്, കോന്തിപുലം പാടം സ്ഥിരം തടയണ നിര്‍മ്മാണം എന്നീ മറ്റ് 25 പദ്ധതികളുമാണ് ബജറ്റിൽ ഇടം നേടിയത്.

Please follow and like us: