പ്രതിപക്ഷ കൗൺസിലർക്കെതിരെയുള്ള ചെയർപേഴ്സൻ്റെ പരാമർശത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം;ക്ഷമ ചോദിച്ച് നഗരസഭ എഞ്ചിനീയർ; വയോമിത്രം ക്യാമ്പുകളും നികുതിപ്പിരിവും സ്വകാര്യയിടങ്ങളിൽ നടത്തുന്നതിൽ വിമർശനവുമായി പ്രതിപക്ഷം..

ഇരിങ്ങാലക്കുട: പ്രതിപക്ഷ കൗൺസിലറെക്കുറിച്ച് നഗരസഭ ഉദ്യോഗസ്ഥ നടത്തിയ പരാമർശം ചർച്ചകൾക്കിടയിൽ ചെയർപേഴ്സൺ വെളിപ്പെടുത്തിയതിനെ ചൊല്ലി നഗരസഭ യോഗത്തിൽ ബഹളം. മുപ്പത്തിയഞ്ചാം വാർഡിലെ പൊതുമരാമത്ത് പ്രവ്യത്തിയുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലറും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സി സി ഷിബിനുമായി തർക്കമുണ്ടായെന്ന് മുനിസിപ്പൽ എഞ്ചിനിയർ തന്നോട് പറഞ്ഞതായി യോഗത്തിൽ ചെയർപേഴ്സൺ പറഞ്ഞത് നിഷേധിച്ച് കൊണ്ട് കൗൺസിലർ രംഗത്ത് വരികയും വിഷയം ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്പ്പോരിലും നടുത്തളത്തിൽ ഇറങ്ങിയുള്ള തർക്കത്തിലും കലാശിക്കുകയുമായിരുന്നു. വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബിജെപി അംഗം ടി കെ ഷാജു ആവശ്യപ്പെട്ടതോടെ എൽ ഡി എഫ് അംഗങ്ങളും ഷാജുവും തമ്മിലും തർക്കം ഉടലെടുത്തു. വിഷയത്തിൽ നടത്തിയ ശദീകരണം നല്കിയ മുനിസിപ്പൽ എഞ്ചിനീയർ തന്നോട് കൗൺസിലർ സി സി ഷിബിൻ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ, തനിക്ക് എതിരെ നടത്തിയ പരാമർശം ചെയർപേഴ്സൺ പിൻവലിക്കണമെന്ന് സി സി ഷിബിൻ ആവശ്യപ്പെട്ടു. തന്നോട് എഞ്ചിനീയർ പറഞ്ഞ കാര്യമാണ് താൻ ആവർത്തിച്ചതെന്ന നിലപാടിൽ ചെയർപേഴ്സനും ഉറച്ച് നിന്നു. നിശ്ചിത അജണ്ടകളുടെ ചർച്ചക്ക് ശേഷം ഇക്കാര്യത്തിൽ മുനിസിപ്പൽ എഞ്ചിനീയർ വ്യക്തത വരുത്തണമെന്നും പരാമർശം തിരുത്തണമെന്നും എൽഡിഎഫ് കൗൺസിലർമാരായ അഡ്വ കെ ആർ വിജയ, അൽഫോൺസ തോമസ് എന്നിവർ ആവശ്യപ്പെട്ടു.താൻ ഒരു കൗൺസിലറെയും കുറിച്ച് മോശമായി സംസാരിക്കാറില്ലെന്നും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും എഞ്ചിനിയർ പറഞ്ഞതോടെയാണ് തർക്കങ്ങൾക്ക് വിരാമമായത്.
കൗൺസിലർമാരുടെ വാർഡുകളിൽ നടക്കുന്ന പരിപാടികളിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് വാർഡ് കൗൺസിലർമാരെ മാറ്റി നിറുത്തുന്നുവെന്ന അഡ്വ കെ ആർ വിജയയുടെ വിമർശനത്തോടെയാണ് യോഗം ആരംഭിച്ചത്. കൗൺസിലിൽ ഭരണപക്ഷത്ത് 17 ഉം എൽഡിഎഫിൽ 16 ഉം പേർ എന്ന കണക്ക് വിസ്മരിക്കരുതെന്നും വയോമിത്രം ക്യാമ്പുകളും നികുതിപ്പിരിവും സ്വകാര്യ വ്യക്തികളുടെയും കൗൺസിലർമാരുടെ വീടുകളിലും നടത്തുന്നത് അവസാനിപ്പിക്കണമെന്നും കെ ആർ വിജയ ആവശ്യപ്പെട്ടു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമാരായി ആലോചിച്ചിട്ടാണ് പരിപാടികൾ തീരുമാനിക്കാറുള്ളതെന്നും വാർഡ് 12 ലെ പരിപാടി കൗൺസിലർ മാർട്ടിൻ ആലേങ്ങാടനുമായി ആലോചിച്ചിരുന്നുവെന്നും നിങ്ങൾ തന്നെ നടത്തിയാൽ മതിയെന്നായിരുന്നു മറുപടിയെന്നും ചെയർപേഴ്സൻ വിശദീകരിച്ചു. വയോമിത്രം ക്യാമ്പുകളുടെ വേദികൾ ബന്ധപ്പെട്ട കൗൺസിലർമാർ ആലോചിച്ച് അറിയിച്ചാൽ അതനുസരിച്ച് നടത്താമെന്നും ഇത് സംബന്ധിച്ച് ജില്ലാ കോർഡിനേറ്ററുമായി സംസാരിച്ചിരുന്നതായും ചെയർപേഴ്സൺ മറുപടി നല്കി.ചടങ്ങായി പരിപാടി നടത്തുന്ന വിവരം നോട്ടീസ് കഴിഞ്ഞ ദിവസം രാത്രി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്ന് മാർട്ടിൻ ആലേങ്ങാടനും വിശദീകരിച്ചു.
വനിതാ ദിനവുമായി ബന്ധപ്പെട്ട് നഗരസഭക്ക് തനതായ ഒരു പരിപാടി പോലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെന്നും സ്ത്രീ ശാക്തീകരണരംഗത്ത് നഗരസഭ പരാജയമാണെന്നും സി സി ഷിബിൻ വിമർശിച്ചു. ഇത് സംബന്ധിച്ച് ഒരു നിർദ്ദേശം പോലും ഷിബിൻ അധ്യക്ഷനായ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയിൽ നിന്ന് ലഭിച്ചിരുന്നില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.
വയോമിത്രം ക്യാമ്പുകളും നികുതി പിരിവും സ്വകാര്യ വ്യക്തികളുടെ വീടുകളിൽ നടത്തുന്ന വിഷയത്തിലും വാർഡുകളിൽ നടക്കുന്ന പരിപാടികളിൽ നിന്ന് കൗൺസിലർമാരെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിലും ബിജെപി കൗൺസിലർ സന്തോഷ് ബോബൻ വിയോജിപ്പ് രേഖപ്പെടുത്തി. നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയത്തിൻ്റെ ആഹ്ളാദവും ബിജെപി കൗൺസിലർ യോഗത്തിൽ പങ്ക് വച്ചു.
2021-22 വാർഷിക പദ്ധതി ചെയ്യണമെന്ന നിർദ്ദേശത്തിൻ്റെ
അടിസ്ഥാനത്തിൽ ഭേദഗതി ചെയ്യുന്ന പ്രൊജക്ടുകളുടെ പട്ടിക യോഗം അംഗീകരിച്ചു.
യോഗത്തിൽ ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി വി ചാർലി, അംഗങ്ങളായ ജെയ്സൻ പാറേക്കാടൻ, ബൈജു കുറ്റിക്കാടൻ, അഡ്വ ജിഷ ജോബി,സുജ സഞ്ജീവ്കുമാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. പൊതുമരാമത്ത് പ്രവ്യത്തിയുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലറും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സി സി ഷിബിനുമായി തർക്കമുണ്ടായെന്ന് മുനിസിപ്പൽ എഞ്ചിനിയർ തന്നോട് പറഞ്ഞതായി യോഗത്തിൽ ചെയർപേഴ്സൺ പറഞ്ഞത് നിഷേധിച്ച് കൊണ്ട് കൗൺസിലർ രംഗത്ത് വരികയും വിഷയം ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്പ്പോരിൽ കലാശിക്കുകയുമായിരുന്നു. തർക്കം അവസാനിപ്പിക്കണമെന്നും കൗൺസിലിൻ്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്നും ബിജെപി അംഗം ടി കെ ഷാജു ആവശ്യപ്പെട്ടതോടെ എൽ ഡി എഫ് അംഗങ്ങളും ഷാജുവും തമ്മിലും തർക്കം ഉടലെടുത്തു. വിഷയത്തിൽ നടത്തിയ വിശദീകരണം നല്കിയ മുനിസിപ്പൽ എഞ്ചിനീയർ തന്നോട് കൗൺസിലർ സി സി ഷിബിൻ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ, തനിക്ക് എതിരെ നടത്തിയ പരാമർശം ചെയർപേഴ്സൺ പിൻവലിക്കണമെന്ന് സി സി ഷിബിൻ ആവശ്യപ്പെട്ടു. തന്നോട് എഞ്ചിനീയർ പറഞ്ഞ കാര്യമാണ് താൻ ആവർത്തിച്ചതെന്ന നിലപാടിൽ ചെയർപേഴ്സനും ഉറച്ച് നിന്നു. നിശ്ചിത അജണ്ടകളുടെ ചർച്ചക്ക് ശേഷം ഇക്കാര്യത്തിൽ മുനിസിപ്പൽ എഞ്ചിനീയർ വ്യക്തത വരുത്തണമെന്നും പരാമർശം തിരുത്തണമെന്നും എൽഡിഎഫ് കൗൺസിലർമാരായ അഡ്വ കെ ആർ വിജയ, അൽഫോൺസ തോമസ് എന്നിവർ ആവശ്യപ്പെട്ടു.താൻ ഒരു കൗൺസിലറെയും കുറിച്ച് മോശമായി സംസാരിക്കാറില്ലെന്നും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും എഞ്ചിനിയർ പറഞ്ഞതോടെയാണ് തർക്കങ്ങൾക്ക് വിരാമമായത്.
കൗൺസിലർമാരുടെ വാർഡുകളിൽ നടക്കുന്ന പരിപാടികളിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് വാർഡ് കൗൺസിലർമാരെ മാറ്റി നിറുത്തുന്നുവെന്ന അഡ്വ കെ ആർ വിജയയുടെ വിമർശനത്തോടെയാണ് യോഗം ആരംഭിച്ചത്. കൗൺസിലിൽ ഭരണപക്ഷത്ത് 17 ഉം എൽഡിഎഫിൽ 16 ഉം പേർ എന്ന കണക്ക് വിസ്മരിക്കരുതെന്നും വയോമിത്രം ക്യാമ്പുകളും നികുതിപ്പിരിവും സ്വകാര്യ വ്യക്തികളുടെയും കൗൺസിലർമാരുടെ വീടുകളിലും നടത്തുന്നത് അവസാനിപ്പിക്കണമെന്നും കെ ആർ വിജയ ആവശ്യപ്പെട്ടു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമാരായി ആലോചിച്ചിട്ടാണ് പരിപാടികൾ തീരുമാനിക്കാറുള്ളതെന്നും വാർഡ് 12 ലെ പരിപാടി കൗൺസിലർ മാർട്ടിൻ ആലേങ്ങാടനുമായി ആലോചിച്ചിരുന്നുവെന്നും നിങ്ങൾ തന്നെ നടത്തിയാൽ മതിയെന്നായിരുന്നു മറുപടിയെന്നും ചെയർപേഴ്സൻ വിശദീകരിച്ചു. വയോമിത്രം ക്യാമ്പുകളുടെ വേദികൾ ബന്ധപ്പെട്ട കൗൺസിലർമാർ ആലോചിച്ച് അറിയിച്ചാൽ അതനുസരിച്ച് നടത്താമെന്നും ഇത് സംബന്ധിച്ച് ജില്ലാ കോർഡിനേറ്ററുമായി സംസാരിച്ചിരുന്നതായും ചെയർപേഴ്സൺ മറുപടി നല്കി.ചടങ്ങായി പരിപാടി നടത്തുന്ന വിവരം നോട്ടീസ് കഴിഞ്ഞ ദിവസം രാത്രി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്ന് മാർട്ടിൻ ആലേങ്ങാടനും വിശദീകരിച്ചു.
വനിതാ ദിനവുമായി ബന്ധപ്പെട്ട് നഗരസഭക്ക് തനതായ ഒരു പരിപാടി പോലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെന്നും സ്ത്രീ ശാക്തീകരണരംഗത്ത് നഗരസഭ പരാജയമാണെന്നും സി സി ഷിബിൻ വിമർശിച്ചു. ഇത് സംബന്ധിച്ച് ഒരു നിർദ്ദേശം പോലും ഷിബിൻ അധ്യക്ഷനായ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയിൽ നിന്ന് ലഭിച്ചിരുന്നില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.
വയോമിത്രം ക്യാമ്പുകളും നികുതി പിരിവും സ്വകാര്യ വ്യക്തികളുടെ വീടുകളിൽ നടത്തുന്ന വിഷയത്തിലും വാർഡുകളിൽ നടക്കുന്ന പരിപാടികളിൽ നിന്ന് കൗൺസിലർമാരെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിലും ബിജെപി കൗൺസിലർ സന്തോഷ് ബോബൻ വിയോജിപ്പ് രേഖപ്പെടുത്തി. നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയത്തിൻ്റെ ആഹ്ളാദവും ബിജെപി കൗൺസിലർ യോഗത്തിൽ പങ്ക് വച്ചു.
2021-22 വാർഷിക പദ്ധതി ചെയ്യണമെന്ന നിർദ്ദേശത്തിൻ്റെ
അടിസ്ഥാനത്തിൽ ഭേദഗതി ചെയ്യുന്ന പ്രൊജക്ടുകളുടെ പട്ടിക യോഗം അംഗീകരിച്ചു.
യോഗത്തിൽ ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി വി ചാർലി, അംഗങ്ങളായ ജെയ്സൻ പാറേക്കാടൻ, ബൈജു കുറ്റിക്കാടൻ, അഡ്വ ജിഷ ജോബി,സുജ സഞ്ജീവ്കുമാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: