” കോഡ” നാളെ 6.30 ന് ഓർമ്മ ഹാളിൽ…

” കോഡ” നാളെ 6.30 ന് ഓർമ്മ ഹാളിൽ…

2021 ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി അമേരിക്കൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ട് തിരഞ്ഞെടുത്ത ‘ കോഡ’ (Child of deaf adults) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 11 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ബധിരകുടുംബത്തിലെ കേൾവി ശക്തിയുള്ള പതിനേഴുകാരിയായ റൂബി ,സ്കൂൾ പഠനത്തിനോടൊപ്പം തന്നെ കുടുംബത്തെ മത്സ്യക്കച്ചവടത്തിൽ സഹായിക്കുകയും ചെയ്യുന്നുണ്ട്. സംഗീതത്തോടുള്ള തൻ്റെ അഭിനിവേശവും തൻ്റെ അഭിലാഷങ്ങളും ബലി കഴിക്കേണ്ടി വരുമോയെന്ന ധർമ്മസങ്കടത്തിലൂടെയാണ് റൂബി കടന്നു പോകുന്നത്. മൂന്ന് അക്കാദമി അവാർഡ് നോമിനേഷുകളും നേടിയ ചിത്രത്തിൻ്റെ സമയം ഒരു മണിക്കൂർ 51 മിനിറ്റ്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്..

Please follow and like us: