ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിന്
അമ്പതുലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു
തൃശ്ശൂർ:ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയ’ത്തിന് സർക്കാർ അമ്പതുലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
1955 ഡിസംബര്‍ 7ന് കഥകളിയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി തുടങ്ങിയ സ്ഥാപനത്തിന് പദ്ധതിയേതര വിഭാഗത്തിൽ പെടുത്തി അധിക ധനാനുമതി ആയാണ് തുക നൽകുക. കഥകളി പരിശീലിപ്പിക്കുന്നതോടൊപ്പം ബിരുദതലത്തിലുള്ള കോഴ്സുകളും നടക്കുന്ന കലാനിലയത്തിന്റെ വളർച്ചയ്ക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.