ലയൺസ് ബ്ലഡ് ബാങ്ക് നാടിനു സമർപ്പിച്ചു;പദ്ധതി പൂർത്തീകരിച്ചത് ഇരുപത് ലക്ഷം രൂപ ചിലവിൽ…

ലയൺസ് ബ്ലഡ് ബാങ്ക് നാടിനു സമർപ്പിച്ചു;പദ്ധതി പൂർത്തീകരിച്ചത് ഇരുപത് ലക്ഷം രൂപ ചിലവിൽ…

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പുല്ലൂർ സേക്രട്ട് ഹാർട്ട് ആശുപത്രിയിൽ നടത്തിയ ലയൺസ് ബ്ലഡ് ബാങ്കിന്റെ സമർപ്പണം ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ നിർവ്വഹിച്ചു.ഇരുപത് ലക്ഷത്തോളം രൂപ ചിലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹോസ്പിറ്റലിന്റെ മുൻവശത്ത് സ്ഥാപിച്ച പുതിയ ലയൺസ് പ്രൊജക്റ്റ്സ് ലൈറ്റ് ബോർഡിന്റെ സ്വിച്ച് ഓൺ കർമ്മം ലയൺസ് സെക്കന്റ് സെഞ്ചൂറിയൻ അംബാസഡർ വേണുഗോപാൽ മേനോനും ഇരിങ്ങാലക്കുട ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ഫ്രാൻസിസ് ജോണും കൂടി നിർവ്വഹിച്ചു.

ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ഡെയിൻ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊജക്റ്റ് കോർഡിനേറ്റർ തോമാച്ചൻ വെള്ളാനിക്കാരൻ, മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ചിറ്റിലപ്പിള്ളി, ലയൺ ലേഡി പ്രസിഡന്റ് അന്നാ ഡെയിൻ, മുൻ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർമാരായ പി. ആനന്ദമേനോൻ, അഡ്വ. ടി. ജെ. തോമസ്സ്, കമ്മിറ്റി ചെയർമാൻ പോൾ മാവേലി, സെക്രട്ടറി ബിജു ജോസ് കൂനൻ, ട്രഷറർ ഡോ. ജോൺ പോൾ, ലയൺ ലേഡി സെക്രട്ടറി ഡോ. ശ്രുതി ബിജു, ലയൺ ലേഡി ട്രഷറർ സ്മിത ജോൺ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: