ഇരിങ്ങാലക്കുട നഗരസഭയിൽ വയോമിത്രം ക്യാമ്പുകൾ നടക്കുന്നത് സ്വകാര്യ സ്ഥലങ്ങളിലാണെന്നും മരുന്നുകൾ അനർഹരുടെ കൈകളിൽ എത്തുന്നുവെന്ന പരാതിയുമായി ബിജെപി …
ഇരിങ്ങാലക്കുട: വയോമിത്രം പദ്ധതിയുടെ പേരിൽ നഗരസഭയിൽ അരങ്ങേറുന്നത് നിയമ വിരുദ്ധ പ്രവർത്തനങ്ങളാണെ പരാതിയുമായി ബിജെപി കൗൺസിലർമാർ. വയോമിത്രം ക്യാമ്പുകൾ നടത്തുന്നത് സ്വകാര്യസ്ഥലങ്ങളിലാണെന്നും ഇത് മൂലം നിരവധി പേർക്ക് പങ്കെടുക്കാൻ കഴിയുന്നില്ലെന്നും മരുന്ന് വിതരണത്തിൻ്റെ പേരിൽ അഴിമതിയാണ് നടക്കുന്നതെന്നും ഇത് സംബന്ധിച്ച് നഗരസഭ സെക്രട്ടറിക്ക് നല്കിയ പരാതിയിൽ ബിജെപി അംഗങ്ങൾ പറഞ്ഞു. പ്ലാൻ ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപയാണ് ഇതിൻ്റെ പേരിൽ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. മരുന്നുകൾ അനർഹരുടെ കൈകളിൽ എത്തുന്ന സാഹചര്യവുമുണ്ട്. പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ, അംഗങ്ങളായ ടി കെ ഷാജു, അമ്പിളി ജയൻ, മായ അജയൻ, ആർച്ച അനീഷ്, സരിത സുഭാഷ്, സരിത ക്യഷ്ണകുമാർ, വിജയകുമാരി അനിലൻ എന്നിവരാണ് പരാതിയുമായി നഗരസഭ സെക്രട്ടറിയുടെ മുന്നിലെത്തിയത്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി ഉറപ്പ് നല്കി.