ജില്ലയിൽ രണ്ടു പെണ്‍കുട്ടികൾ പൊള്ളലേറ്റു മരിച്ചു;മരിച്ചവർ പ്ലസ് വണ്‍ വിദ്യാർഥിനികൾ

ജില്ലയിൽ രണ്ടു പെണ്‍കുട്ടികൾ പൊള്ളലേറ്റു മരിച്ചു;മരിച്ചവർ പ്ലസ് വണ്‍ വിദ്യാർഥിനികൾ

തൃശ്ശൂർ: ജില്ലയിൽ രണ്ടിടത്തായി രണ്ടു പെണ്‍കുട്ടികൾ പൊള്ളലേറ്റു മരിച്ചു. പ്ലസ് വണ്‍ വിദ്യാർഥിനികളാണ് മരിച്ചത്.
ശ്രീനാരായണപുരം പത്താഴക്കാട് ചള്ളിയിൽ ഹർഷൻ്റെ മകൾ കൃഷ്ണപ്രിയ (16), മാള വെണ്ണൂർ സ്വദേശി ഐക്കരപ്പറമ്പിൽ സുബ്രഹ്മണ്യൻറെ മകൾ ദിയ(16) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് വീടിന്‍റെ ടെറസിനു മുകളിൽ കൃഷ്ണപ്രിയയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെ മരണം സംഭവിച്ചു. മതിലകം പോലീസ് മേൽനടപടി സ്വീകരിച്ചു. പ്രണയത്തെ എതിർത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്.

മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ദിയ. വീട്ടിൽ വഴക്കിട്ടതിനെ തുടർന്നായിരുന്നു ആത്മഹത്യ ശ്രമം നടത്തിയത്. 27 നായിരുന്നു സംഭവം. പൊള്ളലേറ്റ ദിയയെ ആദ്യം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടുള്ള ആശുപത്രിയിലേക്കും മാറ്റിയിരുന്നു.രാവിലെ ഏഴരയോടെയായിരുന്നു മരണം. മേലഡൂർ സമിതി ഹയർ സെക്കൻററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ്.

Please follow and like us: