കൂത്തമ്പലത്തിലെ ജാതി വിലക്ക് നീക്കാൻ കൂടൽമാണിക്യദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനം: മന്ത്രിയുടെയും ദേവസ്വം കമ്മീഷണറുടെയും അനുമതി തേടാനും തീരുമാനം..

കൂത്തമ്പലത്തിലെ ജാതി വിലക്ക് നീക്കാൻ കൂടൽമാണിക്യദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനം: മന്ത്രിയുടെയും ദേവസ്വം കമ്മീഷണറുടെയും അനുമതി തേടാനും തീരുമാനം..

ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ കൂത്തമ്പലത്തിലെ ജാതി വിലക്ക് നീക്കാൻ ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനം. അമ്മന്നൂർ ചാക്യാർ കുടുംബത്തിൻ്റെ അവകാശങ്ങൾ എല്ലാം നിലനിറുത്തി ,അവരുടെ പരിപാടികൾ അരങ്ങേറാത്ത അവസരങ്ങളിൽ ഹൈന്ദവരായ മറ്റ് കൂത്ത്, കൂടിയാട്ട പ്രതിഭകൾക്ക് കൂടി കൂത്തമ്പലത്തിൽ കൂടിയാട്ടം നടത്താൻ അനുവാദം നല്കാനാണ് ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചിരിക്കുന്നത്. അനുമതിക്കായി മന്ത്രിയെയും ദേവസ്വം കമ്മീഷണറെയും സമീപിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. കൂടൽമാണിക്യ ക്ഷേത്രത്തിലെയും തൃശൂർ വടക്കുന്നാഥനിലെയും കൂത്തമ്പലങ്ങളിലെ ജാതി വിലക്ക് ചർച്ചാ വിഷയമാവുകയും സമൂഹമാധ്യമങ്ങളിലടക്കം നിറയുകയും ചെയ്തതോടെയാണിത്. രണ്ടിടങ്ങളിലും കൂടിയാട്ടം അവതരിപ്പിക്കാൻ ദേവസ്വം ബോർഡിൻ്റെ അനുമതിയുള്ളത് ചാക്യാർ,നമ്പ്യാർ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു.കൂത്തമ്പലത്തിലെ ജാതി വിലക്കിനെതിരെ അന്തർദേശീയതലത്തിൽ പ്രശസ്തയായ കൂടിയാട്ട കലാകാരി കപില വേണു രംഗത്ത് വന്നിരുന്നു. ജാതീയമായ വിലക്കുകൾ ഒഴിവാക്കി ക്ഷേത്രകലകൾക്ക് നവോത്ഥാനം നല്കാൻ അധികാര കേന്ദ്രങ്ങൾ ഇടപെടുകയാണ് വേണ്ടതെന്ന് കപില വേണു വ്യക്തമാക്കിയിരുന്നു.

Please follow and like us: