വധശമം ; മുരിയാട് സ്വദേശിയായ പ്രതിക്ക് തടവും പിഴയും..

വധശമം ; മുരിയാട് സ്വദേശിയായ പ്രതിക്ക് തടവും പിഴയും..


ഇരിങ്ങാലക്കുട : യുവാവിനെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ
പ്രതിയെ കുറ്റക്കാരനെന്നു കണ്ട് കോടതി ശിക്ഷിച്ചു. കേസിലെ
കേസിലെ പ്രതി മുരിയാട്
വെള്ളിലാംകുന്ന് കറപ്പം വീട്ടിൽ കൊച്ചുമൊയ്തീൻ
മകൻ മജീദിനെയാണ് (55)
കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ടി. സഞ്ജു ഇന്ത്യൻ ശിക്ഷാനിയമം വിവിധ വകുപ്പുകൾ പ്രകാരം 7 വർഷം കഠിനതടവും
35000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2014 എപ്രിൽ 17 ന് രാത്രി 9.30 മണിക്ക് മുരിയാട് വെള്ളിലാംകുന്ന് പഞ്ചായത്ത് കിണറിനടുത്തു
വച്ചാണ് സംഭവം നടന്നത്. മുരിയാട് വെള്ളിലാംകുന്ന് തോട്ടാപ്പിള്ളി സുബ്രൻ
മകൻ ബിജുവും (40) സുഹൃത്ത് പള്ളിപ്പാമഠത്തിൽ കൃഷ്ണൻകുട്ടി മകൻ
മണികണ്ഠനും (31) വെള്ളിലാംകുന്ന് കാട കനാലിന്റെ കോൺക്രീറ്റ്
സ്ലാബിലിരുന്ന് ഓണംകളിപാട്ടുകൾ
പാടുകയും ഉറക്കെ സംസാരിക്കുകയും
ചെയ്തതിലുള്ള വിരോധത്താലും ആയതിനെചോദ്യം ചെയ്ത പ്രതിയോട്
“ഇവിടെയിരുന്ന് പാടിയാൽ തനിക്കെന്താ” എന്നു ചോദിച്ചതിലുള്ള വിരോധത്താലും
ബിജുവിനെയും മണികണ്ഠനെയും പ്രതി മാരകായുധമായ വെട്ടുകത്തി കൊണ്ട്
ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരിക്കേല്പിച്ചതിന് 1 വർഷം
കഠിനതടവും ഗുരുതരമായി പരിക്കേല്പിച്ചതിന് 5 വർഷം കഠിനതടവിനും 10,000/- രൂപ
പിഴയും, വധശ്രമത്തിന് 7 വർഷം കഠിനതടവിനും 25,000/- രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുള്ളതാണ്. പിഴ ഒടുക്കാഞ്ഞാൽ
ഒന്നര വർഷം കൂടി തടവുശിക്ഷ
അനുഭവിക്കേണ്ടതും വിവിധ
വകുപ്പുകൾ പ്രകാരമുള്ള തടവ് ഒന്നിച്ചനുഭവിച്ചാൽ
മതിയാകുന്നതുമാണ്.
ഇരിങ്ങാലക്കുട പോലീസ് അഡീഷണൽ സബ് ഇൻസ്പെക്ടറായിരുന്ന എം. മുഹമ്മദ്
സഹീർ രജിസ്റ്റർ ചെയ്ത കേസ് ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ ആയിരുന്ന
ആർ.മധു ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 20
രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ
പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവർ ഹാജരായി.

Please follow and like us: