കഞ്ചാവുമായി തമിഴ്നാട് സ്വദേശികളായ യുവാക്കൾ കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിൽ.
കൊടുങ്ങല്ലൂർ: ആലുവയിൽ നിന്നും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന 1.200 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.അങ്കമാലി ജോസ് പുരം പള്ളിക്കടുത്ത് ശരവണഭവൻ (20), നോർത്ത് പറവൂർ ഇഞ്ചിക്കുഴി കുന്നിൽ ഗൗതം (19)എന്നിവരെയാണ് വാഹനസാഹിതം തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്രെ ഐപിഎസിന്റെ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലിഷ് എൻ എസിന്റെ നേതൃത്വത്തിൽ സി ഐ ബ്രിജ്കുമാർ, എസ് ഐ സൂരജ്, എസ്ഐ സുനിൽ പി സി, അഡിഷണൽ എസ്ഐ ബിജു, ജൂനിയർ എസ് ഐ ആനന്ദ്,
എഎസ്ഐ മാരായ പ്രദീപ്, ഷൈൻ, മുഹമ്മദ് സിയാദ്, മറ്റ് ഉദ്യോഗസ്ഥരായ സൂരജ് വി ദേവ്, ഗോപകുമാർ, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, അരുൺ നാഥ്, നിശാന്ത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.മാരുതി ഓമ്നി വാനിൽ ചില്ലറ വിൽപ്പനക്കായി ഉപ്പേരികളും, മറ്റും കൊണ്ടുപോകുന്ന രീതിയിൽ വാനിനുള്ളിൽ ഒളിപ്പിച്ചു ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് ഇവരുടെ രീതി.തീരദേശ മേഖലകളിൽ ലഹരിയുപയോഗം വർധിച്ചു വരുന്നതിനെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്. അതിനെത്തുടർന്ന് പോലീസ് ടികെഎസ് പുരത്ത് നടത്തിയ വാഹന പരിശോധനക്ക് ഇടയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ കഞ്ചാവ് വില്പനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.