കേന്ദ്രബഡ്ജറ്റിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ തൊഴിലാളി സംഘടനകളുടെ പ്രതിഷേധ സദസ്സ്…
ഇരിങ്ങാലക്കുട:കേന്ദ്രബഡ്ജറ്റിനെതിരെയും മാർച്ച് 28, 29 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടും സിഐടിയു, കേരള കർഷക സംഘം, കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഇരിങ്ങാലക്കട ഏരിയ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സദസ്സ് കർഷക തൊഴിലാളി യൂണിയൻ കേന്ദ്രവർക്കിംഗ് കമ്മിറ്റി അംഗം ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി കെ എ ഗോപി അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ല വൈസ് പ്രസിഡന്റ് എ എസ് സിദ്ധാർത്ഥൻ, ഏരിയ പ്രസിഡണ്ട് വി എ മനോജ് കുമാർ, കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി കെ വി മദനൻ , ഏരിയ ട്രഷറർ മല്ലിക ചാത്തുക്കുട്ടി, കർഷക സംഘം ഏരിയ പ്രസിഡണ്ട് ടി എസ് സജീവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി ടി ജി ശങ്കരനാരായണൻ സ്വാഗതവും കർഷക തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡണ്ട് കെ കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.