ഇരിങ്ങാലക്കുട പട്ടണത്തിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിൻ്റെ മിന്നൽ പരിശോധന;കല്ലട റീജൻസിയിൽ നിന്നും സെവൻസീസിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു…

ഇരിങ്ങാലക്കുട പട്ടണത്തിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിൻ്റെ മിന്നൽ പരിശോധന;കല്ലട റീജൻസിയിൽ നിന്നും സെവൻസീസിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു…

ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേത്യത്വത്തിൽ നടത്തിയ റെയ്ഡിൽ പട്ടണത്തിലെ പ്രമുഖ ഹോട്ടലുകളായ കല്ലട റീജൻസി, സെവൻസീസ് എന്നിവടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. രാവിലെ 6.30 മുതൽ 10 മണി വരെയായി പട്ടണത്തിലെ ഒൻപത് ഹോട്ടലുകളിലാണ് ഒരു ഇടവേളക്ക് ശേഷം ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തിയത്.ചിക്കൻ, മട്ടൺ, ബീഫ് ഉൾപ്പെടെയുള്ളവയാണ് കല്ലട റീജൻസിയിൽ നിന്നും സെവൻസീസിൽ നിന്നുമായി പിടിച്ചെടുത്തിരിക്കുന്നത്. ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്രവൈസർ കെ എം സൈനുദ്ദീൻ്റെ നിർദ്ദേശപ്രകാരം നടത്തിയ റെയ്ഡിന് ഹെൽത്ത് ഇൻസ്പെക്ടർ ടി അനൂപ്കുമാർ, ജെഎച്ച്ഐ മാരായ പി വി സൂരജ്, പ്രമോദ്കുമാർ ജെ എൽ എന്നിവർ നേത്യത്വം നല്കി.കുറ്റക്കാർക്കെതിരെ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Please follow and like us: