സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന് ജില്ലയിൽ ആവേശകരമായ തുടക്കം.
ഇരിങ്ങാലക്കുട: സഹകരണ നിക്ഷേപം നാടിന്റെ തുടർ വികസനത്തിന് ‘ എന്ന മുദ്രാവാക്യം ഉയർത്തി 6000 കോടി രൂപയുടെ അധിക നിക്ഷേപം സമാഹരിക്കാനുള്ള സഹകരണ നിക്ഷേപ യജ്ഞത്തിന് തൃശ്ശൂർ ജില്ലയിൽ തുടക്കമായി. മുതിർന്ന പൗരന്മാർക്ക് 7.5% വും മറ്റുള്ളവർക്ക് 7%വും നിക്ഷേപ പലിശ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മുകുന്ദപുരം സർക്കിളിലെ പുല്ലൂർ സഹകരണ ഹാളിൽ നടന്ന ജില്ലാ തല നിക്ഷേപ സമാഹരണ യജ്ഞം കേരള ബാങ്ക് വൈസ് ചെയർമാൻ എ.കെ കണ്ണൻ ഉദ്ഘാടനം ചെയ്തു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.ആദ്യദിനത്തിൽ മുകുന്ദപുരം താലൂക്കിൽ തന്നെ നാല് കോടി രൂപ സമാഹരിച്ചു.ചാലക്കുടി കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് ടി.കെ ആദിത്യവർമ്മ, കൊരട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ. പി തോമസ്,കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.എം ലക്ഷ്മണൻ,പറപ്പൂക്കര റൂറൽ സഹകരണ ബാങ്ക് പ്രസിഡണ്ട് പി.കെ പ്രസാദ്, മുകുന്ദപുരം താലൂക്ക് ഗവ. എംപ്ലോയീസ് സഹകരണ സംഘം പ്രസിഡണ്ട് എം.എം അജി എന്നിവർ നിക്ഷേപം സ്വീകരിച്ചു. തൃശ്ശൂർ ജോയിന്റ് രജിസ്ട്രാർ എം.ശബരി ദാസൻ, തൃശ്ശൂർ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ കെ.വി നാരായണൻ, സി ഡി വാസുദേവൻ (കെ. സി. ഇ. യു), എ.എസ് സുരേഷ് ബാബു (കെ.സി. ഇ.സി) എന്നിവർ ആശംസകൾ അറിയിച്ചു. പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി വി രാജേഷ് സ്വാഗതവും മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) സി.കെ ഗീത നന്ദിയും പറഞ്ഞു.