കൊടുങ്ങല്ലൂരിൽ മുസിരിസ് നാടകോത്സവം മാർച്ച് 10 മുതൽ 16 വരെ

കൊടുങ്ങല്ലൂരിൽ മുസിരിസ് നാടകോത്സവം മാർച്ച് 10 മുതൽ 16 വരെ

കൊടുങ്ങല്ലൂർ: കേരള സംഗീത നാടക അക്കാദമിയുടെ അമേച്ചർ നാടകോത്സവം കൊടുങ്ങല്ലൂരിൽ നടക്കും. മുസിരിസ് പൈതൃക പദ്ധതിയുമായി സഹകരിച്ച് മുസിരിസ് തീയ്യേറ്റര്‍ ഫെസ്റ്റ് – സംസ്ഥാനത്തിന്‍റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഞ്ചു നാടകങ്ങൾ അവതരിപ്പിക്കും.

ഇരിക്കപിണ്ഡം കഥ പറയുന്നു (റിമംബറന്‍സ് തിയ്യേറ്റര്‍ ഗ്രൂപ്പ് വല്ലച്ചിറ – സംവിധാനം ശശിധരന്‍ നടുവില്‍), ജാരന്‍ (ബാക്ക് സ്റ്റേജ് കോഴിക്കോട് – സുവീരന്‍), തീണ്ടാരിപ്പച്ച (പ്രകാശ്കലാകേന്ദ്രം കൊല്ലം – ശ്രീജിത്ത് രമണന്‍), ദ വില്ലന്മാര്‍ (ലിറ്റില്‍ എര്‍ത്ത് തിയ്യേറ്റര്‍ കൊളത്തൂര്‍ മലപ്പുറം – അരുണ്‍ലാല്‍), 1947 നോട്ടൗട്ട് (അത് ലറ്റ് കായിക നാടക വേദി പാലക്കാട് – ശരത് രേവതി) എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.

നാടകചർച്ചകൾ, സെമിനാറുകൾ, നാടക പ്രവർത്തകർക്ക് ആദരവ്, നാടകഗാനങ്ങളുടെ അവതരണങ്ങൾ, നൃത്ത-സംഗീതനിശ, സോളോ നാടകാവതരണങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനപരിപാടികള്‍ നാടാകോത്സവത്തിന്‍റെ ഭാഗമായി നടക്കും.

സംഘാടക സമിതി രൂപീകരണ യോഗം പുല്ലൂറ്റ് മുസിരിസ് കൺവെൻഷൻ സെന്ററിൽ അഡ്വ വി ആർ സുനിൽ കുമാർ എംഎല്‍എ. ഉദ്ഘാടനം ചെയ്തു. കേരള സംഗീത അക്കാദമിയുടെ വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർ പേഴ്സൺ എം.യു.ഷിനിജ, നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, അഡ്വ വി ഡി പ്രേംപ്രസാദ്, പ്രോഗ്രാം ഓഫീസർ അനിൽകുമാർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അമ്പാടി വേണു, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ്, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ടി കെ രമേഷ് ബാബു, സി.എ.നസീർ എന്നിവർ പങ്കെടുത്തു.

ബെന്നിബഹനാന്‍ എംപി., ഇ ടി ടൈസണ്‍മാസ്റ്റര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്മാസ്റ്റര്‍, അമ്പാടിവേണു എന്നിവര്‍ രക്ഷാധികരികളായും അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ചെയർമാനും കെ.ആർ.ജൈത്രൻ ജനറൽ കൺവീനറും കെ രമേഷ്ബാബു, പി എം നൗഷാദ് എന്നിവര്‍ കോ-ഓഡിനേറ്റര്‍മാരും അഡ്വ അഷറഫ് സാബാന്‍ ട്രഷററുമായി 250 പേരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.

Please follow and like us: