2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ്റ് പ്രിക്സ് പുരസ്കാരം നേടിയ റഷ്യൻ, ഫിന്നിഷ് ഭാഷകളിലായുള്ള ” കംപാർട്ട്മെൻ്റ് നമ്പർ 6 ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 18 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ്റ് പ്രിക്സ് പുരസ്കാരം നേടിയ റഷ്യൻ, ഫിന്നിഷ് ഭാഷകളിലായുള്ള ” കംപാർട്ട്മെൻ്റ് നമ്പർ 6 ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 18 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.മോസ്കോ സർവ്വകലാശാലയിലെ വിദ്യാർഥിനിയായ ഫിൻലാൻ്റുകാരി ലോറ, 5000 വർഷങ്ങളുടെ പഴക്കമുള്ള റോക്ക് പെയിൻ്റിംഗുകൾ തേടി റഷ്യയിലൂടെ നടത്തുന്ന ദീർഘമായ ട്രെയിൻ യാത്രക്കിടയിൽ റഷ്യൻ മൈനിൽ ജോലി ചെയ്യുന്ന യുവാവുമായി സൗഹ്യദത്തിലാകുന്നു. ലോറയുടെ റഷ്യൻ കൂട്ടുകാരി ഐറിനയുടെ വീട്ടിൽ വീട്ടിൽ നടക്കുന്ന റഷ്യൻ സുഹ്യത്തുക്കളുടെ കൂടിച്ചേരലിൻ്റെ കാഴ്ചകളോടെയാണ് 107 മിനിറ്റുള്ള ചിത്രം ആരംഭിക്കുന്നത്.പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്..

Please follow and like us: