മാരക ലഹരി മരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് പേർ കയ്പമംഗലത്ത് പിടിയിൽ
കൊടുങ്ങല്ലൂർ:ലഹരി മരുന്നായ ഹാഷിഷ് ഓയിലുമായി ചളിങ്ങാട് പോകാക്കില്ലത്ത് വീട്ടിൽ നഹാസ് (21) എന്ന ആളേയും പ്രായപൂർത്തിയാകാത്ത ഒരാളേയുമാണ് തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രേ ഐ പി എസി ന്റെ നിർദേശാനുസരണം കൊടുങ്ങല്ലുർ ഡി.വൈ.എസ്.പി. സലീഷ് എൻ എസിൻ്റെ നേതൃത്വത്തിൽ തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ. എം പി മുഹമ്മദ് റാഫി ,കൈപ്പമംഗലം എസ്.ഐ. മനോജ്, എസ്.ഐ.മാരായ പി.സി. സുനിൽ, ഗോഗുൽ എ.എസ്.ഐമാരായ പ്രദീപ്.സി ആർ, പി ജയകൃഷ്ണൻ, ഷൈൻ.ടി ആർ, സിനിയർ സി.പി. ഒ മാരായ സൂരജ് വി.ദേവ്, മിഥുൻ കൃഷ്ണ, നജീബ്.പി.ബാവ, സിപിഒ മാരായ ഷറഫുദീൻ, എം.വി. മാനുവൽ, നിഷാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ചളിങ്ങാട് നിന്ന് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പനയ്ക്കായി മോട്ടോർ സൈക്കിളിൽ എത്തിയ ഇരുവരേയും പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് ഹാഷിഷ് ഓയിൽ കണ്ടെടുത്തു.
പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ മൈസൂരിൽ നിന്നാണ് ഹാഷിഷ് ഓയിൽ കൊണ്ടുവരുന്നത് എന്നാണ് അറിയുവാൻ കഴിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.