തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക കേന്ദ്ര സർക്കാർ ഉടൻ നൽകുക, തൊഴിലാളികളെ ജാതി തിരിച്ച് വിഭജിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻതിരിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ.
ഇരിങ്ങാലക്കുട: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക കേന്ദ്ര സർക്കാർ ഉടൻ നൽകുക, തൊഴിലാളികളെ ജാതി തിരിച്ച് വിഭജിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻതിരിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ.സമിതി ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സിപിഎം എരിയ സെക്രട്ടറി വി എ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡണ്ട് എ വി ഷൈൻ അധ്യക്ഷത വഹിച്ചു.വി സി മണി, മീനാക്ഷി ജോഷി, കെ വി പവനൻ എന്നിവർ പ്രസംഗിച്ചു.