കേന്ദ്ര സർക്കാർ ബജറ്റിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ പ്രതിഷേധ ധർണ്ണ
ഇരിങ്ങാലക്കുട: കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച തൊഴിലാളി വിരുദ്ധ-കർഷക വിരുദ്ധ ബജറ്റിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ആൽത്തറ പരിസരത്ത് നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും,സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ജില്ലാ ജനറൽ കൺവീനറുമായ യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡണ്ട് പി.ബി.സത്യൻ അദ്ധ്യക്ഷനായി.എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻ,സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്,ഏരിയാ പ്രസിഡണ്ട് വി.എ.മനോജ്കുമാർ,എ.ഐ.ടി.യു.സി മണ്ഡലം ജോയിന്റ് സെക്രട്ടറി ബാബു ചിങ്ങാരത്ത്,സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എ.ഗോപി,സി.വൈ.ബെന്നി,ഐ.എൻ.ടി.യു.സി നേതാക്കളായ വാഹിദ ഇസ്മയിൽ,ടി.ഭരത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.